പുതുച്ചേരി: പുതുച്ചേരിയിൽ കൊവിഡ് കേസുകളുടെ എണ്ണം 8,762 ആയി ഉയർന്നു. ഇതിൽ 5,312 റിക്കവറിയും 3,321 സജീവ കേസുകളും ഉൾപ്പെടുന്നതായി ആരോഗ്യ വകുപ്പ് ബുധനാഴ്ച അറിയിച്ചു. 123 പേർ രോഗം ബാധിച്ച് മരിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 64,531 പുതിയ കേസുകളും 1,092 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 27,67,274 ആയി ഉയർന്നു. 6,76,514 സജീവ കേസുകളാണ് നിലവിലുള്ളത്.