പുതുച്ചേരി: പുതുതായി 141 പേര്‍ക്ക് കൂടി പുതുച്ചേരിയില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പുതുച്ചേരിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 3011 ആയി. 1182 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 47 പേര്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിക്കുകയും 1782 പേര്‍ രോഗവിമുക്തി നേടുകയും ചെയ്‌തു.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം രാജ്യത്ത് പുതുതായി 47,704 കൊവിഡ് കേസുകള്‍ കൂടി ചൊവ്വാഴ്‌ച സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണം 14,83,157 ആയി ഉയര്‍ന്നു. നിലവില്‍ 4,96,988 പേരാണ് ചികില്‍സയില്‍ തുടരുന്നത്. ഇതുവരെ 9,52,744 പേര്‍ രോഗവിമുക്തി നേടി. 24 മണിക്കൂറിനിടെ രാജ്യത്ത് 654 പേരാണ് കൊവിഡ് മൂലം മരിച്ചത്. ഇതോടെ ഇന്ത്യയിലെ കൊവിഡ് മരണനിരക്ക് 33,425 ആയി ഉയര്‍ന്നു.