ETV Bharat / bharat

കേന്ദ്രത്തിനെതിരെ പ്രതിഷേധവുമായി പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമി - കൊവിഡ് -19

കൊവിഡ് -19 പകർച്ചവ്യാധിക്കിടയിൽ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി സംസ്ഥാന സർക്കാരുകൾക്കും പ്രാദേശിക ഭരണകൂടത്തിനും ഫണ്ട് അനുവദിക്കുന്നത് കേന്ദ്രം നിരസിച്ചെന്നാരോപിച്ചാണ് പ്രതിഷേധം

Puducherry COVID-19 pandemic V Narayanasamy പുതുച്ചേരി പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമി വി നാരായണസാമി കൊവിഡ് -19 ആർ.ടി.പി.സി.ആർ
പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമി കേന്ദ്രത്തിനെതിരെ പ്രതിഷേധം നടത്തി
author img

By

Published : Jun 24, 2020, 8:41 AM IST

പുതുച്ചേരി: പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമി കേന്ദ്രത്തിനെതിരെ പ്രതിഷേധം നടത്തി. കൊവിഡ് -19 പകർച്ചവ്യാധിക്കിടയിൽ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി സംസ്ഥാന സർക്കാരുകൾക്കും പ്രാദേശിക ഭരണകൂടത്തിനും ഫണ്ട് അനുവദിക്കുന്നത് കേന്ദ്രം നിരസിച്ചെന്നാരോപിച്ചാണ് പ്രതിഷേധം. പെട്രോളിയം ഉൽ‌പന്നങ്ങളുടെ വിലക്കയറ്റത്തിനെതിരെയും അദ്ദേഹം പ്രതികരിച്ചു. പകർച്ചവ്യാധി നേരിടാൻ ആശുപത്രികളിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി 995 കോടി രൂപ അനുവദിച്ച ടെറിറ്റോറിയൽ അഡ്മിനിസ്‌ട്രേഷന്‍റെ 17 കത്തുകളിൽ കേന്ദ്രം പ്രതികരിച്ചിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു.

കൊവിഡ്-19 ബാധിച്ചവരെ തിരിച്ചറിയുന്നതിന് പുതുച്ചേരി സർക്കാർ ആർ.ടി.പി.സി.ആർ പരിശോധനാ നടപടിക്രമം ഉപയോഗിക്കുന്നു. പരിശോധനയ്ക്കായി ഒരു രോഗിക്ക് 4500 രൂപ വരെ ചെലവാകുന്നു. ഫണ്ടുകൾക്കായി ഞങ്ങൾ ആവർത്തിച്ച് അപേക്ഷിച്ചിട്ടും കേന്ദ്രം ഇതുവരെ സഹായത്തിന് എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പുതുച്ചേരി, കാരക്കൽ മേഖലകളിൽ വൈറസ് പടർന്ന് പിടിക്കാൻ കാരണം തമിഴ്‌നാടിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുടെ കടന്നുവരവാണ്. പുതുച്ചേരിയിലേക്ക് ആളുകൾ കടക്കുന്നത് തടയാൻ ജാഗ്രത കർശനമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് -19 രോഗികൾക്കായി ആഷാ പദ്ധതി പ്രകാരം കരാർ അടിസ്ഥാനത്തിൽ ഡോക്ടർമാരെയും നഴ്സുമാരെയും തൊഴിലാളികളെയും നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.