ETV Bharat / bharat

കാർഷിക ബില്ലിനെതിരെ പ്രതിഷേധം; തേജസ്വി യാദവ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് - കാർഷിക ബില്ലിനെതിരെ പ്രതിഷേധം

പ്രതിഷേധം സംഘടിപ്പിക്കാനും റോഡുകൾ ഉപരോധിക്കാനും തേജസ്വി യാദവ് പ്രവർത്തകരോട് ആഹ്വാനം ചെയ്തിരുന്നു.

author img

By

Published : Sep 26, 2020, 5:25 PM IST

പട്ന: പാർലമെൻ്റ് പാസാക്കിയ കാർഷിക ബില്ലുകൾക്കെതിരെ ബിഹാറിൽ പ്രതിഷേധിച്ച രാഷ്ട്രീയ നേതാക്കൾക്കെതിരെ കേസെടുത്തു. ആർജെഡി നേതാവും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, മുൻ മന്ത്രി തേജ് പ്രതാപ് യാദവ്, ജെഎപി പാർട്ടി അധ്യക്ഷൻ പപ്പു യാദവ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
സംസ്ഥാനത്തെ 38 ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കാനും റോഡുകൾ ഉപരോധിക്കാനും തേജസ്വി യാദവ് പ്രവർത്തകരോട് ആഹ്വാനം ചെയ്തിരുന്നു.
പാർലമെൻ്റ് പാസാക്കിയ 2020 കാർഷിക നിയമത്തിനെതിരെ രാജ്യത്തെങ്ങും പ്രതിഷേധം ശക്തമാണ്. അതേസമയം കാർഷിക നിയമം കർഷകർക്ക് ഗുണം ചെയ്യുമെന്നും നിയമത്തിന്‍റെ സഹായതോടെ ചെറുകിട കർഷകർക്ക് രാജ്യത്ത് എവിടെയും ഉല്പന്നങ്ങൾ കച്ചവടം ചെയ്യാമെന്നും കേന്ദ്ര സർക്കാർ പറയുന്നു. ഉല്പന്നങ്ങൾ കരാറുകാർക്ക് നൽകാനും കഴിയുമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.