അജ്മീർ: രാജസ്ഥാനിൽ അധ്യാപകനെതിരെ പരാതിയുമായി വിദ്യാർഥിനി. ലൈംഗികമായി വിട്ടുവീഴ്ചകൾ ചെയ്യണമെന്നും അല്ലെങ്കിൽ പരീക്ഷയിൽ തോൽപ്പിക്കുമെന്നും അധ്യാപകൻ പറഞ്ഞതായി ഭീഷണിപ്പെടുത്തിയതായി വിദ്യാർഥിനി ആരോപിക്കുന്നു.
വീഡിയോ കോളുകൾ വഴി സംസാരിക്കാൻ അധ്യാപകൻ പെൺകുട്ടിയെ നിർബന്ധിച്ചിരുന്നതായും അശ്‌ളീല ഭാഷയിൽ സന്ദേശങ്ങൾ അയക്കുമായിരുന്നെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ പെൺകുട്ടി പ്രതികരിക്കുമെന്നായപ്പോഴാണ് പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ അധ്യാപകനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.