ന്യൂഡല്‍ഹി: പെട്രോൾ, ഡീസൽ നികുതി വർധനവിനെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്ത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും രാജ്യത്തെ ജനങ്ങള്‍ക്ക് അതിന്‍റെ ഗുണം ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് പ്രിയങ്ക ചോദിച്ചു.
"ക്രൂഡ് ഓയിൽ വില ലോകമെമ്പാടും കുറഞ്ഞു. പക്ഷേ ഇന്ത്യയിൽ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില വർധിച്ചുകൊണ്ടിരിക്കുകയാണ്. ക്രൂഡ് ഓയില്‍ വിലയിലുണ്ടായ ഇടിവിന്‍റെ ഗുണം സാധാരണക്കാർക്ക് ലഭിക്കാത്തത് എന്തുകൊണ്ട്?" പ്രിയങ്കാ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഡല്‍ഹിയിലും മുംബൈലും 36 രൂപക്ക് പെട്രോള്‍ വില്‍ക്കുമെന്ന വാഗ്ദാനം ബിജെപി നടത്തിയിരുന്നതായും ഇതൊന്നും പാലിച്ച് കണ്ടില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 69.87 രൂപയും ഡീസലിന് ലിറ്ററിന് 62.58 രൂപയുമാണ് വില.
-
दुनिया भर में कच्चे तेल के दाम घट चुके हैं। मगर हिंदुस्तान में पेट्रोल-डीजल के दाम बढ़ रहे है।
— Priyanka Gandhi Vadra (@priyankagandhi) March 15, 2020 " class="align-text-top noRightClick twitterSection" data="
कच्चे तेल के दाम में गिरावट का फायदा आम लोगों को क्यों नहीं मिल रहा है?
दिल्ली-मुंबई में 36 रु में पेट्रोल बेचने का दावा करने वाले भाजपा नेताओं ने किस कम्पनी का टेप मुंह पर लगाया है?
">दुनिया भर में कच्चे तेल के दाम घट चुके हैं। मगर हिंदुस्तान में पेट्रोल-डीजल के दाम बढ़ रहे है।
— Priyanka Gandhi Vadra (@priyankagandhi) March 15, 2020
कच्चे तेल के दाम में गिरावट का फायदा आम लोगों को क्यों नहीं मिल रहा है?
दिल्ली-मुंबई में 36 रु में पेट्रोल बेचने का दावा करने वाले भाजपा नेताओं ने किस कम्पनी का टेप मुंह पर लगाया है?दुनिया भर में कच्चे तेल के दाम घट चुके हैं। मगर हिंदुस्तान में पेट्रोल-डीजल के दाम बढ़ रहे है।
— Priyanka Gandhi Vadra (@priyankagandhi) March 15, 2020
कच्चे तेल के दाम में गिरावट का फायदा आम लोगों को क्यों नहीं मिल रहा है?
दिल्ली-मुंबई में 36 रु में पेट्रोल बेचने का दावा करने वाले भाजपा नेताओं ने किस कम्पनी का टेप मुंह पर लगाया है?
എക്സൈസ് തീരുവ രണ്ട് രൂപയും റോഡ് സെസ് ഒരു രൂപയുമാണ് വർധിപ്പിച്ചത്. ലിറ്ററിന് നിലവില്‍ മൂന്ന് രൂപയായി. പെട്രോളിന്‍റെ പ്രത്യേക എക്‌സൈസ് തീരുവ രണ്ട് രൂപ വര്‍ധിപ്പിച്ച് എട്ടു രൂപയാക്കി. ഡീസലിന്‍റെ തീരുവ രണ്ടില്‍ നിന്ന് നാല് രൂപയിലേക്കുമാണ് ഉയര്‍ത്തിയത്. ഇതിന് പുറമേ പെട്രോളിന്‍റെയും ഡീസലിന്‍റെയും റോഡ് സെസ് ഒരു രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. നിലവില്‍ രാജ്യാന്തരവിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞ സാഹചര്യമായതിനാല്‍ പെട്രോൾ, ഡീസല്‍ വില കൂടാനുള്ള സാധ്യത കുറവാണ്. രാജ്യാന്തര വിപണിയിലെ എണ്ണവിലക്ക് അനുസരിച്ച് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില നിശ്ചയിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്കാണ്.