ETV Bharat / bharat

പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോയ്ക്ക് വൻ ജനപങ്കാളിത്തം - roadshow

ഷോയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപവത്കരിക്കുന്നിടം വരെ തങ്ങള്‍ പിന്നോട്ടുപോകില്ലെന്നും രാഹുൽ.

priyanka gandhi
author img

By

Published : Feb 11, 2019, 11:46 PM IST

എഐസിസി ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റ ശേഷമുള്ള പ്രിയങ്കാ ഗാന്ധിയുടെ ആദ്യ റോഡ് ഷോയിൽ വൻ ജനപങ്കാളിത്തം. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് പ്രിയങ്കയുടെ ആദ്യ റോഡ് ഷോ . സഹോദരനും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവര്‍ക്കൊപ്പം തുറന്നവാഹനത്തില്‍ നീങ്ങിയ പ്രിയങ്കയെ കാണാന്‍ വന്‍ജനക്കൂട്ടമാണ് എത്തിയത്.

മുമ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ രാഹുല്‍ ഗാന്ധിക്കു വേണ്ടി അമേഠിയിലും സോണിയാ ഗാന്ധിക്കു വേണ്ടി റായ് ബറേലിയിലും പ്രിയങ്ക റോഡ് ഷോകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇതാദ്യമാണ് അമേഠിക്കും റായ്ബറേലിക്കും പുറത്ത് പ്രിയങ്ക റോഡ് ഷോ നടത്തുന്നത്. എയർപോർട്ടിൽ നിന്നും യുപിസിസി ആസ്ഥാനത്തിലേക്കാണ് യാത്ര. വഴിനീളെ വൻജനക്കൂട്ടമാണ് പൂക്കളും മൂവർണപ്പതാകയും കയ്യിലേന്തി പ്രിയങ്കയെ എതിരേറ്റത്. എന്നാൽ കൈ വീശിയും കൈകൂപ്പിയും വിജയമുദ്ര കാണിച്ചുമാണ് പ്രിയങ്ക ജനങ്ങളെ അഭിവാദ്യം ചെയ്തത്.

priyanka gandhi  റോഡ് ഷോ  പ്രിയങ്കാ ഗാന്ധി  കോണ്‍ഗ്രസ്  roadshow  congress
പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ
സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുന്നതു വരെ തങ്ങള്‍ക്ക് വിശ്രമമില്ലെന്നു കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ദരിദ്രര്‍ക്കും കര്‍ഷകര്‍ക്കും മുന്‍തൂക്കം നല്‍കുന്ന സര്‍ക്കാരായിരിക്കും അത്. യുപിയിലെ അനീതികള്‍ക്കെതിരെ പോരാടാനാണ് പ്രിയങ്കയോടും ജ്യോതിരാദിത്യ സിന്ധ്യയോടും ആവശ്യപ്പെട്ടിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. ചൗക്കീദാര്‍ ചോര്‍ ഹേ(കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന മുദ്രാവാക്യം രാഹുല്‍ പലകുറി ഷോയ്ക്കിടെ ഉയര്‍ത്തിക്കാട്ടിയിരുന്നു.
undefined

എണ്‍പത് ലോക്‌സഭാ മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശില്‍ മികച്ച വിജയം നേടുകയെന്നത് കോണ്‍ഗ്രസിന് അനിവാര്യമാണ്. ഉത്തര്‍ പ്രദേശില്‍ എസ് പി- ബി എസ് പി സഖ്യത്തെയും ബിജെപിയെയും പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രിയങ്കാ ഗാന്ധിയെ സജീവരാഷ്ട്രീയത്തിലേക്ക് കോണ്‍ഗ്രസ് കൊണ്ടുവന്നത്.

Intro:Body:

എ ഐ സി സി ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റ ശേഷമുള്ള പ്രിയങ്കാ ഗാന്ധിയുടെ ആദ്യ റോഡ് ഷോയില്‍ വന്‍ ജനപങ്കാളിത്തം. ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിലായിരുന്നു പ്രിയങ്കയുടെ റോഡ് ഷോ. സഹോദരനും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി, എ ഐ സി സി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവര്‍ക്കൊപ്പം തുറന്നവാഹനത്തില്‍ നീങ്ങിയ പ്രിയങ്കയെ കാണാന്‍ വന്‍ജനക്കൂട്ടമാണ് എത്തിയത്. 

മുമ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ രാഹുല്‍ ഗാന്ധിക്കു വേണ്ടി അമേഠിയിലും സോണിയാ ഗാന്ധിക്കു വേണ്ടി റായ് ബറേലിയിലും പ്രിയങ്ക റോഡ് ഷോകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇതാദ്യമാണ് അമേഠിക്കും റായ്ബറേലിക്കും പുറത്ത് പ്രിയങ്ക റോഡ് ഷോ നടത്തുന്നത്. കൈ വീശിയും കൈകൂപ്പിയും വിജയമുദ്ര കാണിച്ചുമാണ് പ്രിയങ്ക ജനങ്ങളെ അഭിവാദ്യം ചെയ്തത്. 

പ്രിയങ്കയും ജ്യോതിരാദിത്യ സിന്ധ്യയും ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിനു വേണ്ടി യോജിച്ച് പ്രവര്‍ത്തിക്കും. എന്നാല്‍ അവരുടെ ദൗത്യം അതിനപ്പുറം നിയമസഭാ തിരഞ്ഞെടുപ്പു വരെയാണ്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപവത്കരിക്കുന്നിടം വരെ തങ്ങള്‍ പിന്നോട്ടുപോകില്ല- റോഡ് ഷോയ്‌ക്കെത്തിയവരോട് രാഹുല്‍ പറഞ്ഞു. ഷോയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിക്കാനും രാഹുല്‍ മറന്നില്ല. ചൗക്കീദാര്‍ ചോര്‍ ഹേ(കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന മുദ്രാവാക്യം രാഹുല്‍ പലകുറി ഉയര്‍ത്തി. 

നാല്‍പ്പത്തേഴുകാരിയായ പ്രിയങ്കയുടെയും മുത്തശ്ശി ഇന്ദിര ഗാന്ധിയുടെയും ചിത്രങ്ങളുള്ള പോസ്റ്ററുകളും റോഡ് ഷോ നടന്ന സ്ഥലത്ത് കാണാമായിരുന്നു. എണ്‍പത് ലോക്‌സഭാ മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശില്‍ മികച്ച വിജയം നേടുകയെന്നത് കോണ്‍ഗ്രസിന് അനിവാര്യമാണ്. ഉത്തര്‍ പ്രദേശില്‍ എസ് പി- ബി എസ് പി സഖ്യത്തെയും ബി ജെ പിയെയും പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രിയങ്കാ ഗാന്ധിയെ സജീവരാഷ്ട്രീയത്തിലേക്ക് കോണ്‍ഗ്രസ് കൊണ്ടുവന്നത്. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.