ന്യൂഡൽഹി: തീവണ്ടികളും റെയിൽവേ സ്റ്റേഷനുകളും സമയബന്ധിതമായി സ്വകാര്യ കമ്പനികൾക്ക് കൈമാറാൻ കേന്ദ്ര സർക്കാർ നീക്കം. ഇതിന് വേണ്ടി പ്രത്യേക സമിതി ഉടൻ രൂപവത്കരിക്കും. 150 തീവണ്ടികളും 50 റെയിൽവേ സ്റ്റേഷനുകളുമാണ് പദ്ധതി പ്രകാരം കൈമാറുന്നത്.
രാജ്യത്ത് 400 റെയിൽവേ സ്റ്റേഷനുകൾ ലോകനിലവാരത്തിലേക്ക് എത്തിക്കേണ്ടതുണ്ടെന്ന് നീതി ആയോഗ് അധ്യക്ഷൻ അമിതാഭ് കാന്ത് പറഞ്ഞു. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ യാദവിന് എഴുതിയ കത്തിലാണ് അമിതാഭിന്‍റെ പരാമർശം.സമീപ കാലത്ത് രാജ്യത്തെ ആറ് എയര്‍പോര്‍ട്ടുകള്‍ സ്വകാര്യവത്കരിച്ച മാതൃകയില്‍ ഇത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലഖ്‌നൗ- ഡല്‍ഹി പാതയില്‍ സ്വകാര്യ മേഖലയിലുള്ള ആദ്യ തീവണ്ടിയായ തേജസ് എക്‌സ്പ്രസ് ഒക്ടോബര്‍ നാലു മുതല്‍ ഓടിത്തുടങ്ങിയിരുന്നു.