ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മൂന്ന് നഗരങ്ങൾ സന്ദർശിക്കും. കൊവിഡ് വാക്‌സിന്‍റെ ഉത്‌പാദന-വികസന പ്രക്രിയ അവലോകനം ചെയ്യുന്നതിന്‍റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.
അഹമ്മദാബാദിലെ സൈഡസ് ബയോടെക് പാർക്ക് (ഗുജറാത്ത്), ഹൈദരാബാദിലെ ഭാരത് ബയോടെക് (തെലങ്കാന), പൂനെയിലെ സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (മഹാരാഷ്ട്ര) എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രി സന്ദർശിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് മൂന്ന് സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കി.