ETV Bharat / bharat

ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരാന്‍ പ്രതിപക്ഷ പാര്‍ട്ടികളെ വെല്ലുവിളിച്ച് പ്രധാനമന്ത്രി

കശ്‌മീര്‍ വിഷയത്തില്‍ അയല്‍ രാജ്യത്തിനുള്ള അതേ ചിന്താഗതിയാണ് പ്രതിപക്ഷപാര്‍ട്ടികള്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കാശ്‌മീര്‍ വിഷയത്തില്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി
author img

By

Published : Oct 13, 2019, 6:57 PM IST

മുംബൈ: ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരാന്‍ പ്രതിപക്ഷ പാര്‍ട്ടികളെ വെല്ലുവിളിച്ച് പ്രധാനമന്ത്രി. മഹാരാഷ്‌ട്രയിലെ ജല്‍ഗോണില്‍ നടന്ന തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷപാര്‍ട്ടികള്‍ കാശ്‌മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിക്കെതിരെ നിരന്തരം പ്രതിഷേധം ഉയര്‍ത്തിയിരുന്നു . ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരാന്‍ മുതലക്കണ്ണീരൊഴുക്കി ജനങ്ങളെ വിഡ്ഢികളാക്കുന്ന നേതാക്കന്മാര്‍ക്ക് കഴിയുമോയെന്നും ഇന്ത്യന്‍ ജനത ഇത് അംഗീകരിക്കുമോയെന്നും അദ്ദേഹം വെല്ലുവിളിച്ചു.

കൂടാതെ കശ്‌മീര്‍ വിഷയത്തില്‍ അയല്‍ രാജ്യത്തിനുള്ള അതേ ചിന്താഗതിയാണ് പ്രതിപക്ഷപാര്‍ട്ടികള്‍ക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഇന്ത്യാ മഹാരാജ്യത്തിന്‍റെ കിരീടമാണ് ജമ്മുകശ്‌മീരും ലഡാകും. ഇവിടങ്ങളില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ വേണ്ട നടപടിക്രമങ്ങള്‍ സ്വീകരിച്ചിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതുവരെ ജമ്മുകശ്‌മീരിലെ വാല്‍മീകി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അടിസ്ഥാനാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ടിരുന്നുവെന്നും തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്‌തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

Intro:Body:

https://www.aninews.in/news/national/politics/valmiki-community-in-j-k-was-deprived-of-basic-rights-until-abrogation-of-art-370-pm-modi20191013143154/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.