ETV Bharat / bharat

ലോക് ഡൗൺ; 200 കിലോമീറ്റർ നടന്ന് ഗർഭിണിയും - 200 കിലോമീറ്റർ നടന്ന് ഗർഭിണിയും

നോയിഡയിൽ നിന്നും 200 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാണ് യുവതിയും ഭർത്താവും ഗ്രാമത്തിലെത്തിയത്

UP migrant workers  lockdown  coronavirus impact  coronavirus in India  ലോക് ഡൗൺ  200 കിലോമീറ്റർ നടന്ന് ഗർഭിണിയും  നോയിഡ
ലോക് ഡൗൺ; 200 കിലോമീറ്റർ നടന്ന് ഗർഭിണിയും
author img

By

Published : Mar 31, 2020, 12:19 PM IST

ലക്നൗ: ഉത്തർപ്രദേശിലെ നോയിഡയിൽ നിന്നും 200 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് ജലൌൻ എന്ന ജില്ലയലെ സ്വന്തം ഗ്രാമത്തിൽ എത്തിച്ചേർന്നിരിക്കുകയണ് അഞ്ചു ദേവിയും ഭർത്താവ് അശോകും. എട്ട് മാസം ഗർഭിണിയായ അഞ്ചു 200 കിലോമീറ്ററാണ് നടന്നത്. വഴിയരികിൽ ചിലർ ഭക്ഷണം നൽകിയിരുന്നതായും ഇവർ പറയുന്നു.

അഞ്ച് വർഷമായി നോയിഡയിലെ ഒരു നിർമാണ കമ്പനിയിലാണ് ഇരുവരും ജോലി ചെയ്യുന്നത്. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ തൊഴിലും വരുമാനവും ഇല്ലാതായി. തുടർന്നാണ് സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിപോകാൻ തീരുമാനിച്ചത്. ഗ്രാമത്തിലെത്തിയ ഉടൻ ഇരുവരും വൈദ്യപരിശോധന നടത്തി. തെർമൽ സ്ക്രീനിംഗിൽ ഇവർക്ക് രോഗ ബാധയില്ലെന്ന് കണ്ടെത്തി. എന്നിരുന്നാലും 14 ദിവസം നിരീക്ഷണത്തിൽ തുടരണമെന്നാണ് നിർദേശം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.