ന്യൂഡൽഹി: സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഗർഭിണികളായ 18 മെഡിക്കൽ ജീവനക്കാര്‍ കേരളത്തിലേക്ക് തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. 36 ആഴ്ച കഴിഞ്ഞാൽ യാത്ര ചെയ്യാൻ സാധിക്കില്ലെന്നും അതിനാൽ എത്രയും പെട്ടെന്ന് തങ്ങളെ നാട്ടിലെത്തിക്കണമെന്നുമാണ് ആവശ്യം. ഇവരിൽ ചിലർ ജോലി രാജിവെച്ച് ഏപ്രിൽ മാസത്തിന് മുമ്പായി നാട്ടിലേക്ക് മടങ്ങി വരാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. എന്നാൽ കൊവിഡിന്‍റെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾ നിർത്തിയതോടെയാണ് ഇവർക്ക് സൗദിയിൽ തുടരേണ്ടി വന്നത്.
സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ച് ഗര്‍ഭിണികളായ 18 പ്രവാസികള്‍ - 18 ഗർഭിണികൾ
സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മലയാളികളായ 18 പേരാണ് എത്രയും വേഗം നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്