ETV Bharat / bharat

പ്രസവ കാലത്ത് കൊറോണയെ ഭയപ്പെടേണ്ട, കരുതല്‍ മതി

ലോകത്ത് കൊവിഡ് കേസുകൾ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഗർഭിണികളെയും ഗര്‍ഭസ്ഥ ശിശുക്കളെയും എങ്ങനെ സംരക്ഷിക്കാമെന്നതിനെ കുറിച്ച് ഒരുപാട് സംശയങ്ങള്‍ ഉയരുന്നുണ്ട്.

author img

By

Published : Apr 23, 2020, 11:20 PM IST

Pregnancy and COVID-19: Should we worry?  Pregnancy and COVID-19  COVID-19  Pregnancy  കൊവിഡ്  കൊറോണ  ഗർഭധാരണവും കൊവിഡും
പ്രസവ കാലത്ത് കൊറോണയെ ഭയപ്പെടേണ്ട, കരുതല്‍ മതി

ഒരു സ്ത്രീക്കും അവളുടെ കുടുംബത്തിനും ഏറ്റവും സന്തോഷകരമായ സമയമാണ് ഗർഭധാരണവും തുടര്‍ന്നുള്ള പ്രസവ ശുശ്രൂഷയും. ഗര്‍ഭധാരണം മൂലം അമ്മയുടെ രോഗപ്രതിരോധ ശേഷിയില്‍ ഉണ്ടാകുന്ന മാറ്റങ്ങൾ അണുബാധകള്‍ ഉണ്ടാകാനുള്ള സാഹചര്യങ്ങളിൽ ദുർബല ആക്കിയേക്കാം. ലോകത്ത് കൊവിഡ് കേസുകൾ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഗർഭിണികളെയും ഗര്‍ഭസ്ഥ ശിശുക്കളെയും എങ്ങനെ സംരക്ഷിക്കാമെന്നതിനെ കുറിച്ച് ഒരുപാട് സംശയങ്ങള്‍ ഉയരുന്നുണ്ട്. ഗർഭസ്ഥ ശിശുവിന്‍റെയും അമ്മയുടെയും ആരോഗ്യത്തെ വൈറസ് എങ്ങനെ ബാധിക്കുമെന്നതിനെകുറിച്ചും ഉള്ള ചോദ്യങ്ങള്‍ ഇപ്പോൾ സർവ സാധാരണമാണ്.

ഇന്ത്യയിൽ ഓരോ മാസവും ഏകദേശം രണ്ട് ലക്ഷം സ്ത്രീകളാണ് ഗർഭിണികളാകുന്നത്. കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടിട്ട് ഇപ്പോള്‍ കുറച്ച് മാസങ്ങൾ മാത്രമേ ആകുന്നുള്ളു. കഴിഞ്ഞ മൂന്ന് മാസങ്ങളിൽ പ്രസവിച്ച ഭൂരിഭാഗം അമ്മമാരും വൈറസ് പടരാന്‍ തുടങ്ങിയപ്പോള്‍ അവസാന മൂന്നാം മാസത്തിലായിരുന്നു. അതുകൊണ്ട് തന്നെ പ്രസവത്തിനു മുന്‍പും ശേഷവും വൈറസ് കാരണം ഉണ്ടായേക്കാവുന്ന പ്രതികൂല ഫലങ്ങള്‍ വളരെ കുറവാണ്. മിക്ക പ്രധാന അവയവങ്ങളും ഗർഭപാത്രത്തിൽ രൂപപ്പെടുമ്പോൾ ആദ്യ മൂന്ന് മാസത്തിൽ അണുബാധയുണ്ടായാൽ അത് കുട്ടിയില്‍ വൈകല്യങ്ങൾ കൂടുതലായി ഉണ്ടാവാന്‍ കാരണമാകും. ഇതുവരെ കെവിഡ് മഹാമാരിയുമായി ബന്ധപ്പെട്ടിരിക്കുന്ന ജനനങ്ങളിൽ വൈകല്യങ്ങള്‍ വർധിച്ചതായി റിപ്പോർട്ടുകളൊന്നുമില്ല. ചൈനയിൽ നിന്ന് പുറത്തുവരുന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത് കൊറോണ വൈറസ്, സിക്ക അല്ലെങ്കിൽ റുബെല്ല അണുബാധകള്‍ പോലെ കുഞ്ഞിന് ആരോഗ്യപരമായ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നില്ല എന്നാണ്. സിക്ക വൈറസില്‍ നിന്ന് വ്യത്യസ്‌തമായി, അമ്‌നിയോട്ടിക് ദ്രാവകത്തിലോ മുലപ്പാലിലോ കൊറോണ വൈറസ് കണ്ടെത്തിയിട്ടില്ലാത്തതിനാൽ അണുബാധ അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് പകരുന്നതായി കാണുന്നില്ല എന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്.

വുഹാനിൽ 33 അമ്മമാരിൽ നടത്തിയ പഠനത്തിൽ മൂന്ന് കുഞ്ഞുങ്ങൾക്ക് മാത്രമാണ് ജനിച്ചതിനുശേഷം കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. മൂന്നില്‍ രണ്ടു ശിശുക്കള്‍ക്കും ചികിത്സ ആവശ്യമായി വന്നില്ല എന്നു മാത്രമല്ല, ആറാം ദിവസം രോഗ നിര്‍ണയ പരിശോധന നെഗറ്റീവ് ആവുകയും ചെയ്‌തു. മൂന്നാമത്തെ കുഞ്ഞ് ആന്‍റിബയോട്ടിക്കുകളുടെ സഹായത്തോടെ സുഖം പ്രാപിച്ചു. എന്നാലും കൊറോണ വൈറസ് അണുബാധ ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കുന്നില്ലെന്ന് തെളിയിക്കാന്‍ വലുതും ദീർഘ കാലം നീളുന്നതുമായ പഠനങ്ങൾ ആവശ്യമാണ്. അത്തരം പഠനങ്ങളുടെ അഭാവത്തിൽ ഗർഭിണിയായ അമ്മ എന്തുചെയ്യണം? ലോകത്ത് ലോക്ക്‌ ഡൗണ്‍ പൂര്‍ത്തിയായി ഒമ്പത് മാസം കഴിയുമ്പോള്‍ ഗര്‍ഭിണികളുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടാകും.

നിലവിൽ കൊവിഡ് രോഗനിർണയം നടത്തിയ ഗർഭിണികളുടെ എണ്ണം ഇന്ത്യയിൽ താരതമ്യേന കുറവാണ്. ഡൽഹിയിൽ രേഖപ്പെടുത്തിയ ഒരു കേസില്‍ മാത്രമാണ് അമ്മ പോസിറ്റീവ് ആവുകയും തുടർന്ന് അമ്മ ആരോഗ്യവാനായ ഒരു കുഞ്ഞിന് അമ്മ ജന്മം നൽകുകയും ചെയ്‌തത്. കൊറോണ അണുബാധയുടെ 80 ശതമാനവും മിതമായതും, ലക്ഷണങ്ങള്‍ ഒന്നും കാണിക്കാത്തതുമാണ്. അതിനാൽ ഗർഭിണികളായ അമ്മമാർക്ക് ഗർഭാവസ്ഥയുടെ തുടക്കത്തിൽ വൈറസ് ബാധയേല്‍ക്കാന്‍ സാധ്യതയുണ്ട്. നിലവിലെ ആരോഗ്യ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പതിവ് ആന്‍റിനേറ്റൽ കെയർ താൽക്കാലികമായി നിർത്തിവച്ചേക്കാം. അല്ലെങ്കിൽ സ്ത്രീകൾക്ക് ആരോഗ്യ പരിശോധനക്കായി പുറത്തു പോകാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാകാം. ആരോഗ്യ സംരക്ഷണ ദാതാക്കൾ പതിവായി ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് പരിചരണവും ശ്രദ്ധയും ലഭിക്കുന്നുണ്ട് എന്നു ഉറപ്പാക്കേണ്ടതുണ്ട്.

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച അമ്മമാർക്ക് പരിചരണം ലഭിക്കണം, അവരോട് വിവേചനം കാണിക്കരുത്. ഗർഭാവസ്ഥയുടെ പ്രാരംഭ ഘട്ടത്തിലുള്ള അമ്മമാർ അണുബാധയുടെ പ്രതികൂല ഫലങ്ങൾ ഇതുവരെ വ്യക്തമല്ലാത്തതിനാൽ മുൻകരുതൽ എടുക്കണം. മാസ്‌ക്ക് ധരിക്കുക, പതിവായി കൈ കഴുകുക, പനി പോലുള്ള ലക്ഷണങ്ങൾ ഉള്ളവരുമായി സമ്പർക്കം ഒഴിവാക്കുക എന്ന പൊതു നിര്‍ദേശങ്ങള്‍ കർശനമായി പാലിക്കണം. ഗർഭിണികളായ അമ്മമാർ അണുബാധ തടയുന്നതിന് മുൻകരുതൽ സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടനയും യുകെയിലെ റോയൽ കോളജ് ഓഫ് ഒബ്സ്റ്റട്രിക്‌സും അടിവരയിട്ടു ചൂണ്ടി കാണിക്കുന്നു. കൃത്യമായ ഇടവേളകളിൽ പതിവായി ശാരീരിക ആരോഗ്യ പരിശോധന നടത്തണം. ഒരേ സമയം രണ്ടിൽ കൂടുതൽ രോഗികൾ ക്ലിനിക്കിൽ ഇല്ലെന്ന് ഉറപ്പാക്കാൻ ആരോഗ്യ പരിരക്ഷാ ഉദ്യോഗസ്ഥര്‍ അപോയ്മെന്‍റ് സംവിധാനം നടപ്പിലാക്കണം.

അമ്മയുടെയും കുട്ടിയുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ശിശു ജനനസമയത്ത് പതിവ് അണുബാധ നിയന്ത്രണ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. കൊവിഡ് പോസിറ്റീവ് ആയ അമ്മമാരോട് ആരോഗ്യ സംരക്ഷണ ദാതാക്കൾ ഒരു രീതിയിലുള്ള വിവേചനവും കാണിക്കരുത്. അമ്മയിൽ കൊവിഡ് അണുബാധ ഉണ്ടായതുകൊണ്ട് സി-സെക്ഷൻ ശസ്ത്രക്രിയ അനിവാര്യമാണെന്ന് അര്‍ഥമില്ല. മറിച്ച് അത് സി-സെക്ഷന്‍ ശസ്ത്രക്രിയ ഒഴിവാക്കാനാവുമെങ്കില്‍ അത് ഒഴിവാക്കണം.

കൊവിഡ് പോസിറ്റീവ് അമ്മയ്ക്ക് കുഞ്ഞുമായി കുറഞ്ഞ സമ്പർക്കം പുലര്‍ത്തികൊണ്ടും, പൊതുവായ മറ്റ് മാര്‍ഗ നിര്‍ദേശങ്ങളും മുൻകരുതലുകളും പാലിച്ച് കൊണ്ട് കുഞ്ഞിനെ മുലയൂട്ടാൻ കഴിയും. പോസിറ്റീവ് അമ്മയെ സംബന്ധിച്ചിടത്തോളം, മുലയൂട്ടൽ ഒഴികെയുള്ള കൊവിഡ് സംബന്ധമായ എല്ലാ മാർഗനിർദേശങ്ങളും പാലിക്കണം. കൊവിഡ് പോസിറ്റീവ് അമ്മമാരുടെ കുഞ്ഞുങ്ങളില്‍ മാർഗനിർദേശങ്ങൾ അനുസരിച്ച് നിർദിഷ്‌ട ഇടവേളകളിൽ രോഗ നിര്‍ണയ പരിശോധനകള്‍ നടത്തണം. ഉചിതമായ പരിചരണം നൽകുന്നത് ഇന്ത്യയിലെ ഗർഭിണികളായ അമ്മമാർക്ക് രോഗം വരില്ലെന്നും അമ്മയ്ക്കും കുഞ്ഞിനും വൈറസ് അണുബാധയുടെ ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകില്ലെന്നും ഉറപ്പാക്കും.

രചയിതാവായ ഡോ. ക്രാന്തി സുരേഷ് വോഹ്റ എംപിഎച്ച്, ഗാന്ധിനഗറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തിലെ അഡീഷണൽ പ്രൊഫസറാണ്. യുഎസ്എയിലെ ജോൺസ് ഹോപ്‌കിന്‍സ് ബ്ലൂംബെർഗിൽ നിന്ന് എംപിഎച്ച് ബിരുദവും, യുഎസ്എയിലെ മേരിലാൻഡ് കോളജ് പാർക്കിൽ നിന്ന് പിഎച്ച്ഡി ബിരുദവും നേടി. പ്രശസ്‌ത ജേണലുകളായ പ്ലോസ് വൺ, ഡബ്ല്യുഎച്ച്ഒ ബുള്ളറ്റിൻ, ജേണൽ ഓഫ് ഹെൽത്ത്, പോപ്പുലേഷൻ ആൻഡ് ന്യൂട്രീഷൻ (ജെഎച്ച്പിഎൻ) എന്നിവയിൽ ക്രാന്തിയുടെ പഠനങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.