മുംബൈ: ഇരിക്കാൻ നല്ല കസേര കിട്ടിയില്ലെന്ന് ആരോപിച്ച് കോടതി മുറിയിൽ ഭോപ്പാൽ എം പി പ്രഗ്യാ സിങിന്റെ രോഷപ്രകടനം. മലേഗാവ് സ്‌ഫോടനക്കേസില്‍ കോടതിയില്‍ ഹാജരായപ്പോഴാണ് പ്രഗ്യാ സിങ് അഭിഭാഷകനോട് തട്ടികയറിയത്. താനൊരു എംപിയാണെന്നും പ്രതികള്‍ക്ക് ഇരിക്കാന്‍ നല്ല കസേര തരാത്തത് മനുഷ്യാവകാശപ്രശ്‌നമാണെന്ന് ചൂണ്ടിക്കാട്ടുമെന്നും പറഞ്ഞായിരുന്നു പ്രഗ്യാ സിങ് ദേഷ്യപ്പെട്ടതെന്ന് അഭിഭാഷകന്‍ രഞ്‌ജീത് സാംഗ്ലെ പറഞ്ഞു. കേസുമായി ബന്ധപെട്ട് രണ്ട് തവണ പ്രഗ്യാ സിങ് കോടതിയിൽ ഹാജരായിരുന്നില്ല. മൂന്നാം തവണയും ഹാജരായില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് കോടതി വ്യാഴാഴ്‌ച്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. വിസ്താരത്തിന് ശേഷം ജസ്‌റ്റിസ് വിഎസ് പദാല്‍ക്കര്‍ കോടതിമുറി വിട്ടുപോയതോടെയാണ് പ്രഗ്യാ സിങ് അഭിഭാഷകനോട് കയര്‍ത്തു സംസാരിച്ചത്.
ഇരിക്കാൻ നല്ല കസേരയില്ല; കോടതിയിൽ രോഷ പ്രകടനവുമായി പ്രഗ്യാ സിങ് - മലേഗാവ് സ്‌ഫോടനക്കേസ്
മലേഗാവ് സ്‌ഫോടനക്കേസില്‍ കോടതിയില്‍ ഹാജരായപ്പോഴാണ് പ്രഗ്യാ സിങ് അഭിഭാഷകനോട് തട്ടികയറിയത്
മുംബൈ: ഇരിക്കാൻ നല്ല കസേര കിട്ടിയില്ലെന്ന് ആരോപിച്ച് കോടതി മുറിയിൽ ഭോപ്പാൽ എം പി പ്രഗ്യാ സിങിന്റെ രോഷപ്രകടനം. മലേഗാവ് സ്‌ഫോടനക്കേസില്‍ കോടതിയില്‍ ഹാജരായപ്പോഴാണ് പ്രഗ്യാ സിങ് അഭിഭാഷകനോട് തട്ടികയറിയത്. താനൊരു എംപിയാണെന്നും പ്രതികള്‍ക്ക് ഇരിക്കാന്‍ നല്ല കസേര തരാത്തത് മനുഷ്യാവകാശപ്രശ്‌നമാണെന്ന് ചൂണ്ടിക്കാട്ടുമെന്നും പറഞ്ഞായിരുന്നു പ്രഗ്യാ സിങ് ദേഷ്യപ്പെട്ടതെന്ന് അഭിഭാഷകന്‍ രഞ്‌ജീത് സാംഗ്ലെ പറഞ്ഞു. കേസുമായി ബന്ധപെട്ട് രണ്ട് തവണ പ്രഗ്യാ സിങ് കോടതിയിൽ ഹാജരായിരുന്നില്ല. മൂന്നാം തവണയും ഹാജരായില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് കോടതി വ്യാഴാഴ്‌ച്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. വിസ്താരത്തിന് ശേഷം ജസ്‌റ്റിസ് വിഎസ് പദാല്‍ക്കര്‍ കോടതിമുറി വിട്ടുപോയതോടെയാണ് പ്രഗ്യാ സിങ് അഭിഭാഷകനോട് കയര്‍ത്തു സംസാരിച്ചത്.
https://timesofindia.indiatimes.com/india/pragya-singh-thakur-appears-in-court-says-its-dusty/articleshow/69697618.cms
Conclusion: