ETV Bharat / bharat

പ്രഫുല്‍ പട്ടേലിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു - പ്രഫുല്‍ പട്ടേല്‍ എന്‍സിപി

അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്‍റെ അനുയായി ഇക്ബാല്‍ മിര്‍ച്ചിയുമായി ബന്ധപ്പെട്ട ഭൂമിയിടപാട് കേസിലാണ് എന്‍ഫോഴ്‌സ്മെന്‍റ് 12 മണിക്കൂര്‍ പ്രഫുല്‍ പട്ടേലിനെ ചോദ്യം ചെയ്തത്

പ്രഫുല്‍ പട്ടേലിനെ
author img

By

Published : Oct 19, 2019, 10:33 AM IST

മുംബൈ: മുന്‍ കേന്ദ്രമന്ത്രിയും എന്‍സിപി നേതാവുമായ പ്രഫുല്‍ പട്ടേലിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്‍റെ അനുയായി ഇക്ബാല്‍ മിര്‍ച്ചിയുമായി ബന്ധപ്പെട്ട ഭൂമിയിടപാട് കേസിലാണ് നടപടി. ദക്ഷിണ മുംബൈയിലെ എന്‍ഫോഴ്സ്‌മെന്‍റ് ഓഫീസില്‍ നടന്ന ചോദ്യം ചെയ്യല്‍ 12 മണിക്കൂര്‍ നീണ്ടു നിന്നു.

പ്രഫുല്‍ പട്ടേലിന്‍റേയും ഭാര്യ വര്‍ഷയുടെയും പേരിലുള്ള മില്ലേനിയം ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് ഇക്ബാല്‍ മിര്‍ച്ചിയുടെ ഭാര്യ ഹസ്ര ഇക്ബാലിന്‍റെ പേരിലുള്ള ഭൂമി കൈമാറിയെന്നാണ് ആരോപണം. മുംബൈയിലെ സി.ജെ ഹൗസെന്ന കെട്ടിട സമുച്ചയത്തിന് വേണ്ടി ഇക്ബാല്‍ മിര്‍ച്ചിയും പട്ടേലും കരാര്‍ ഒപ്പുവച്ചെന്നും എന്‍ഫോഴ്സ്‌മെന്‍റ് പറയുന്നു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കോണ്‍ഗ്രസ്-എന്‍സിപി ബന്ധം തകര്‍ക്കാനുമുള്ള കേന്ദ്രത്തിന്‍റെ നീക്കമാണ് ഇതിന് പിന്നിലെന്നും പട്ടേല്‍ പ്രതികരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.