ഇൻഡോർ: നൗഗാവിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയ നാല് വയസുകാരി ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന് പൊലീസ്. മെയ് 29ന് പുലർച്ചെയാണ് നാല് വയസുകാരിയുടെ മൃതദേഹം ഛത്താർപൂരിലെ കിണറ്റിൽ നിന്ന് കണ്ടെത്തിയത്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കുന്നതായി ഛത്താർപൂർ പൊലീസ് സൂപ്രണ്ട് കുമാർ സൗരഭ് പറഞ്ഞു.