ETV Bharat / bharat

ശൈത്യകാലത്ത് രണ്ടാംഘട്ട കൊവിഡ് വ്യാപനത്തിന് സാധ്യതയെന്ന് കേന്ദ്ര വിദഗ്‌ധ സമിതി - covid expert team instruction

ശൈത്യകാലമാകുന്നതോടെ ഉണ്ടാകുന്ന വായു മലിനീകരണവും വരും ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന ആഘോഷങ്ങളും കൊവിഡ് വ്യാപനം കുത്തനെ ഉയരാൻ കാരണമാകുമെന്നും വിദഗ്‌ധ സമിതി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

രാജ്യത്ത് കൊവിഡ് വ്യാപനം  കേന്ദ്ര വിദഗ്ധ സമിതി മുന്നറിയിപ്പ്  ശൈത്യകാലത്ത് കൊവിഡ് വ്യാപനം  ഇന്ത്യ കൊവിഡ് വാർത്ത  ഇന്ത്യ കൊവിഡ് കണക്ക്  india covid updates  india covid news  india covid updates  covid second wave india  covid expert team instruction  covaccine
ശൈത്യകാലത്ത് രണ്ടാംഘട്ട കൊവിഡ് വ്യാപനത്തിന് സാധ്യതയെന്ന് കേന്ദ്ര വിദഗ്‌ധ സമിതി
author img

By

Published : Oct 18, 2020, 7:07 PM IST

ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടാംഘട്ട രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര വിദഗ്ധ സമിതി. കഴിഞ്ഞ മൂന്നാഴ്ചയായി രാജ്യത്ത് രോഗികളുടെ എണ്ണത്തിലും മരണത്തിലും കുറവുണ്ടെന്ന് നീതി ആയോഗ് അംഗം വി.കെ പോൾ പറഞ്ഞു. തണുപ്പ് കാലമാകുന്നതോടെ രോഗ വ്യാപനം ഉയരാൻ സാധ്യത കൂടുതലാണ്. കൊവിഡ് വാക്‌സിൻ കണ്ടുപിടിച്ചാല്‍ ഉടൻ തന്നെ രാജ്യത്ത് ലഭ്യമാക്കാനുള്ള എല്ലാവിധ ക്രമീകരണങ്ങളും തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡ് വാക്‌സിൻ അഡ്മിനിസ്ട്രേഷൻ വിദഗ്‌ധ സമിതിയുടെ തലവനാണ് പോൾ.

രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും കഴിഞ്ഞ മൂന്ന് ആഴ്ചയായി രോഗികളുടെ എണ്ണത്തിലും മരണത്തിലും ഗണ്യമായ കുറവ് വരുന്നുണ്ട്. കേരള, കർണാടക, രാജസ്ഥാൻ, ഛത്തീസ്ഗഡ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലും മൂന്നോ നാലോ കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് രോഗം വ്യാപനം നിലവില്‍ കൂടുതലായുള്ളത്. രോഗ പ്രതിരോധത്തില്‍ ഇന്ത്യ മികച്ച രീതിയിലാണെങ്കിലും രാജ്യത്തെ 90 ശതമാനം ആളുകളിലും അണുബാധയ്ക്ക് സാധ്യതയുണ്ട്. യൂറോപ്യൻ രാജ്യങ്ങളില്‍ ശൈത്യകാലമായതോടെ കൊവിഡ് വ്യാപനം വീണ്ടും ഉയർന്നതോടെ ഇന്ത്യയിലും ഇതേ സാധ്യത തള്ളികളയാനാകില്ലെന്നും വൈറസിനെക്കുറിച്ച് പഠനം നടത്തി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശൈത്യകാലമാകുന്നതോടെ ഉണ്ടാകുന്ന വായു മലിനീകരണവും വരും ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന ആഘോഷങ്ങളും കൊവിഡ് വ്യാപനം കുത്തനെ ഉയരാൻ കാരണമാകുമെന്നും വിദഗ്‌ധ സമിതി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കേസുകൾ കുറഞ്ഞാലും കൃത്യമായ മുൻകരുതലുകളും ജാഗ്രതയും പുലർത്തണം. രാജ്യത്ത് രണ്ടാംഘട്ടം ഉണ്ടാകണോ വേണ്ടയോ എന്നുള്ളത് നമ്മുടെ ഓരോരുത്തരുടെയും കയ്യിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊവിഡ് വാക്സിൻ സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായുള്ള മുൻ ഒരുക്കങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസും വിദഗ്ധസമിതിയും കഴിഞ്ഞ ദിവസം ചർച്ച ചെയ്തിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് അനുസരിച്ച് രാജ്യത്ത് ഇതുവരെ 1,14,031 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണം തുടർച്ചയായ രണ്ടാം ദിവസവും എട്ട് ലക്ഷത്തിന് താഴെയാണ്. ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.