ETV Bharat / bharat

ആന കൊല്ലപ്പെട്ട സംഭവം; രൂക്ഷ വിമർശനവുമായി പ്രമുഖർ

മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവും എംപിയുമായ മനേക ഗാന്ധി, കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ, ബിജെപി എംപി ശോഭ കരന്ദ്‌ലജെ, രാജ്യസഭാംഗവും കോൺഗ്രസ് നേതാവുമായ അഭിഷേക് സിംഗ്‌വി, ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് തുടങ്ങി നിരവധി പേർ പ്രതിഷേധവുമായി രംഗത്ത് എത്തി.

Pregnant wild elephant death  രൂക്ഷ വിമർശനവുമായി പ്രമുഖർ  മനുഷ്യന്‍റെ മൃഗീയഹത്യ  മനുഷ്യന്‍റെ പൈശിചാകത്വം  സ്‌ഫോടക വസ്‌തു നിറച്ച കെണി  കാട്ടാനയുടെ ദാരുണാന്ത്യം  ആന മലപ്പുറം വാർത്ത  ആനയെ കൊന്നു  ഗർഭിണിയായ ആന  elephant death in kerala  malappuiram elephant  celebrities respond to elephant death
മനുഷ്യന്‍റെ മൃഗീയഹത്യ; രൂക്ഷ വിമർശനവുമായി പ്രമുഖർ
author img

By

Published : Jun 3, 2020, 5:06 PM IST

സ്‌ഫോടക വസ്‌തു നിറച്ച കെണിയിൽ അകപ്പെട്ട് ചരിഞ്ഞ ഗർഭിണിയായ കാട്ടാനയുടെ ദാരുണാന്ത്യത്തിൽ പ്രതിഷേധവുമായി പ്രമുഖർ. മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവും എംപിയുമായ മനേക ഗാന്ധി, കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ, ബിജെപി എംപി ശോഭ കരന്ദ്‌ലജെ, രാജ്യസഭാംഗവും കോൺഗ്രസ് നേതാവുമായ അഭിഷേക് സിംഗ്‌വി, ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് തുടങ്ങി നിരവധി പേർ പ്രതിഷേധവുമായി രംഗത്ത് എത്തി. "ഗർഭിണിയായ ആനക്ക് പൈനാപ്പിളിൽ വെടിമരുന്ന് നൽകി, ക്രൂരമായി കൊന്നു." ഇതിലെ പ്രതികൾക്കെതിരെ കേരള സർക്കാർ ഉറപ്പായും നടപടിയെടുത്തുകൊണ്ട് പ്രകൃതിയെ സംരക്ഷിക്കുന്നതിലെ തങ്ങളുടെ സല്‍പ്പേര്‌ സംരക്ഷിക്കണമെന്നാണ് ശശി തരൂർ എംപി ട്വിറ്ററിൽ കുറിച്ചത്.

  • Mallapuram is know for its intense criminal activity specially with regards to animals. No action has ever been taken against a single poacher or wildlife killer so they keep doing it.
    I can only suggest that you call/email and ask for action pic.twitter.com/ii09qmb7xW

    — Maneka Sanjay Gandhi (@Manekagandhibjp) June 3, 2020 " class="align-text-top noRightClick twitterSection" data=" ">

"മൃഗങ്ങളോട് അതിക്രൂരമായാണ് മലപ്പുറം പലപ്പോഴും പെരുമാറുന്നത്. ഇത്തരം പൈശാചിക പ്രവൃത്തികൾ ചെയ്യുന്ന ഘാതകർക്കെതിരെ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല." അതിനാൽ തന്നെ ഇപ്പോഴും നീചകൃത്യങ്ങൾ തുടരുകയാണെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവും എംപിയുമായ മനേകാ ഗാന്ധി പറഞ്ഞു. ഇതിനെതിരെ, ഇമെയിൽ വഴിയും മറ്റും, എല്ലാവരും പ്രതികരണം രേഖപ്പെടുത്താനും അവർ ട്വിറ്ററിലൂടെ അറിയിക്കുന്നുണ്ട്.

  • Heart-Wrenching instance from KERALA!

    State with 100% literacy rate failing to hold Humanity & turning out to be a State of goons!

    Infact the incident took place in the Red-Jihad breeding ground Malappuram of Kerala!

    Will Lutyens & @PetaIndia speak against this brutality!? pic.twitter.com/45nhTSPO9Y

    — Shobha Karandlaje (@ShobhaBJP) June 3, 2020 " class="align-text-top noRightClick twitterSection" data=" ">

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ, ബിജെപി എംപി ശോഭ കരന്ദ്‌ലജെ പ്രതികരിച്ചത്, 100 ശതമാനം സാക്ഷരതാ നിരക്കുള്ള കേരളത്തിൽ നിന്നും മാനുഷികരഹിതമായ വാർത്തകളാണ് വരുന്നത് എന്നാണ്. സംസ്ഥാനം മുഴുവനും ഗുണ്ടകളാണ് എന്നും ചുവപ്പ് തിളക്കുന്ന മലപ്പുറത്ത് നിന്നാണ് ഇത്തരത്തിലുള്ള ക്രൂരകൃത്യമെന്നും അവർ കൂട്ടിച്ചേർത്തു.

പൈനാപ്പിളിൽ വെടിമരുന്ന് നൽകി കൊന്ന ഗർഭിണിയായ ആനയുടെ ജീവന് പകരം യഥാർഥ മൃഗങ്ങളെ (മനുഷ്യനെ) ഇതേ രീതിയിൽ കൊല്ലണമെന്ന് രാജ്യസഭാംഗവും കോൺഗ്രസ് വക്താവുമായ അഭിഷേക് സിംഗ്‌വി അഭിപ്രായപ്പെട്ടു.

വളരെ വൈകാരികമായ ഒരു കുറിപ്പാണ് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥന്‍ പര്‍വീന്‍ കസ്വാന്‍ പങ്കുവെച്ചത്. "ആ കാട്ടിൽ വളർന്ന്, കാടിന്‍റെ സുഹൃത്തായ ആ ആന, അതിന്‍റെ അവസാന നിമിഷങ്ങളിൽ പോലും ഒരു വീടിനെയോ മനുഷ്യനെയോ ദ്രോഹിച്ചില്ല. പകരം, അത് പുഴയിലേക്ക് ഇറങ്ങിച്ചെന്നു." ഇത് വിവരിക്കാൻ പോലും അസഹനീയമാണെന്നും പര്‍വീന്‍ കസ്വാന്‍ ട്വീറ്റ് ചെയ്‌തു.

  • Most disgusting: pregnant elephant offered a firecracker laden pineapple by locals which exploded in its mouth & caused it to die. I don't normally call for "eye for an eye" but the actual animals who did this must be treated the same way.https://t.co/EYOwNCzhnm

    — Abhishek Singhvi (@DrAMSinghvi) June 3, 2020 " class="align-text-top noRightClick twitterSection" data=" ">

"അവൾ ചെയ്‌ത ഒരേ ഒരു പാപം- 'മനുഷ്യനെ വിശ്വസിച്ചു'. മൃഗത്തിനെതിരെ ഉള്ള ഈ ക്രൂരതയിൽ അമർഷം തോന്നുന്നു. ഗർഭിണിയായ ആനയെ സ്‌ഫോടക വസ്‌തു കെണിയൊരുക്കി, വായിൽ വച്ച് അത് പൊട്ടിത്തെറിച്ച് കൊന്നു." തികച്ചും പൈശിചാകിമായ ഹത്യയാണിതെന്നും ഐജി ദിപാൻഷു കബ്ര പറഞ്ഞു.

  • Just read this. This elephant grew up there, was known as good. Even after injury she didn’t crush a single house or human. She went to river & stood. They tried to rescue her with two elephants but couldn’t save. Read. Speechless. https://t.co/3N9Xfbw6nv

    — Parveen Kaswan, IFS (@ParveenKaswan) June 2, 2020 " class="align-text-top noRightClick twitterSection" data=" ">

ക്രിക്കറ്റ് താരം ഹർഭജൻ സിംഗും സംഭവത്തിൽ പ്രതിഷേധം അറിയിച്ചിരുന്നു. ഗർഭിണിയായ ആനയോട് ഈ ക്രൂരത കാണിച്ചവരെ കണ്ടെത്തി ആനയോട് ചെയ്‌ത അതേ ശിക്ഷ തന്നെ നല്‍കണമെന്ന് ഹർഭജൻ പറഞ്ഞത്. സിനിമാ താരങ്ങളായ രൺദീപ് ഹൂഡ, നീരജ് മാധവൻ, പൃഥിരാജ് തുടങ്ങി നിരവധി പേരും സമൂഹമാധ്യമങ്ങളിലൂടെ വിഷയത്തിൽ പ്രതികരണം അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.