സ്പെഷ്യല്‍ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്‍റെ സുരക്ഷ ഇനി പ്രധാനമന്ത്രിക്ക് മാത്രമാകും ലഭിക്കുക. നെഹ്റു കുടുംബത്തിന് ലഭിച്ചുകൊണ്ടിരുന്ന പ്രത്യേക സുരക്ഷ ഒഴിവാക്കുമ്പോൾ ഉയർന്നുവരുന്ന നിരവധി ചോദ്യങ്ങളുണ്ട്. മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ കൊലപാതകങ്ങൾ പ്രത്യേക സുരക്ഷയുടെ അഭാവത്തിലാണന്ന കാര്യമാണ് അതില്‍ പ്രധാനം. ഇതിനെ ചൊല്ലിയാണ് കോൺഗ്രസും ബിജെപിയും തമ്മില്‍ വാക് പോര് തുടരുന്നത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്‍റെ എസ്‌പിജി സുരക്ഷയും ഒഴിവാക്കിയിരുന്നു. പ്രധാനമന്ത്രിക്ക് മാത്രം എസ്‌പിജി സുരക്ഷ എന്ന നിയമഭേദഗതി ബില്‍ ആദ്യം ലോക്സഭയും ഇപ്പോള്‍ രാജ്യസഭയും പാസാക്കിയ സാഹചര്യത്തില്‍ മോദി സര്‍ക്കാരിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായ പ്രകടനങ്ങള്‍ വന്നു കഴിഞ്ഞു. എന്നാല്‍ സുരക്ഷ പിന്‍വലിച്ചതിന് ശേഷം പ്രിയങ്ക ഗാന്ധിയുടെ വീട്ടിലേക്ക് ഒരു സംഘം ആളുകൾ വാഹനം ഓടിച്ചു കയറ്റിയതോടെ പ്രശ്നത്തിന്‍റെ ഗൗരവം വർദ്ധിച്ചതായി കോണ്‍ഗ്രസ് നേതൃത്വം വിശദീകരിക്കുന്നു. നവംബര്‍ 25നാണ് പ്രിയങ്കയുടെ വീട്ടിലേക്ക് അഞ്ചംഗ സംഘം പ്രിയങ്കയുടെ വീട്ടിലേക്ക് എത്തിയത്. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥരോ പ്രിയങ്കയോ ഇതറഞ്ഞിട്ടില്ലായിരുന്നു. ഏതായാലും സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നിയമഭേദഗതി ബില്‍ കൊണ്ടുവരുന്ന സമയത്ത് തന്നെ ഇത്തരം ഒരു സംഭവം നടന്നതും കോണ്‍ഗ്രസിനെ ആശങ്കയിലാക്കുന്നുണ്ട്.
1984ല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് ശേഷമാണ് പ്രധാനമന്ത്രിമാര്‍ക്കും മുന്‍പ്രധാനമന്ത്രിമാര്‍ക്കും അവരുടെ കുടുംബത്തിനും സുരക്ഷ ഒരുക്കാനായി സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ചത്. 1988ലാണ് എസ്‌പിജി നിയമം പാര്‍ലമെന്‍റ് പാസാക്കിയത്. 1989ല്‍ രാജീവ് ഗാന്ധിക്കുള്ള സുരക്ഷ വി പി സിങ് സര്‍ക്കാര്‍ ഒഴിവാക്കി. എന്നാല്‍ 1991 ല്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ വീണ്ടും നിയമത്തില്‍ ഭേദഗതി വരുത്തുകയാണുണ്ടായത്. അതിന് ശേഷമാണ് ഇന്ദിരാ ഗാന്ധി, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ എസ്‌പിജി സുരക്ഷക്ക് കീഴില്‍ വരുന്നത്.
നിയമം ഭേദഗതി ചെയ്ത് ബില്‍ പാസാക്കുന്നത് നെഹ്റു കുടുംബത്തെ ഒഴിവാക്കാൻ അല്ലെന്നും അവരുടെ സുരക്ഷ നേരത്തെ പിന്‍വലിച്ചതാണെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ വിശദീകരിച്ചിട്ടുണ്ട്.
അതോടൊപ്പം രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സുരക്ഷ ഇല്ലാതെ നടത്തിയ യാത്രകളുടെ വിശദാംശങ്ങളും കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. എന്നാല്‍ ഈ നീക്കങ്ങളില്‍ ഗൂഢാലോചനയുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. രാജീവ് ഗാന്ധിയുടെ കൊലപാതകമാണ് കോൺഗ്രസ് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ നെഹ്റു കുടുംബത്തിന് സിആര്‍പിഎഫിന്‍റെ ഇസെഡ് പ്ലസ് സുരക്ഷ നല്‍കുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിക്കടക്കം സിആർപിഎഫിന്‍റെ ഇസെഡ് പ്ലസ് സുരക്ഷയാണ് നല്‍കുന്നതെന്നും അമിത് ഷാ വിശദീകരിക്കുന്നു.
രാഹുല്‍ ഗാന്ധി നടത്തിയ വിദേശ യാത്രകളില്‍ 156ല്‍ 143 എണ്ണത്തിലും എസ്‌പിജി സുരക്ഷ ഇല്ലായിരുന്നുവെന്ന് കേന്ദ്രസര്‍ക്കാർ കണ്ടെത്തിയിട്ടുണ്ട്. പ്രിയങ്കാ ഗാന്ധി എസ്‌പിജി സുരക്ഷ ഒഴിവാക്കി വിദേശ യാത്ര നടത്തിയത് 21 തവണയാണ്. 300 ലേറെ തവണ ഡല്‍ഹിയിലും യാത്ര ചെയ്തു. രാഹുല്‍ ഗാന്ധിയുടെ പല വിദേശയാത്രകളും കാരണം വ്യക്തമാക്കാത്തതാണെന്നും ബിജെപി ആരോപിക്കുന്നു.
എന്നാല്‍ ഇരുവരും എവിടെയൊക്കെ പോകുന്നു എന്നറിയാനാണ് ഇവരുടെ യാത്രകളെ പിന്തുടരുന്നതെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രധാന ആരോപണം. കുടുംബാധിപത്യം അവസാനിച്ചുവെന്നും അവർക്ക് എസ്‌പിജിയുടെ സുരക്ഷ ആവശ്യമില്ലെന്നും അമിത് ഷാ പാർലമെന്‍റില്‍ പറഞ്ഞുകഴിഞ്ഞു.
നെഹ്റു കുടുംബത്തിന് ഇനി എസ്‌പിജി സുരക്ഷയില്ല; കുടുംബാധിപത്യം വേണ്ടെന്ന് അമിത് ഷാ - കുടുംബാധിപത്യം വേണ്ടെന്ന് അമിത് ഷാ
നിയമം ഭേദഗതി ചെയ്ത് ബില്‍ പാസാക്കുന്നത് നെഹ്റു കുടുംബത്തെ ഒഴിവാക്കാൻ അല്ലെന്നും അവരുടെ സുരക്ഷ നേരത്തെ പിന്‍വലിച്ചതാണെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ വിശദീകരിച്ചിട്ടുണ്ട്. നെഹ്റു കുടുംബത്തിന് സിആര്‍പിഎഫിന്‍റെ ഇസെഡ് പ്ലസ് സുരക്ഷ നല്‍കുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിക്കടക്കം സിആർപിഎഫിന്‍റെ ഇസെഡ് പ്ലസ് സുരക്ഷയാണ് നല്‍കുന്നതെന്നും അമിത് ഷാ വിശദീകരിക്കുന്നു.