ചണ്ഡിഗഡ്: ലോക് ഡൗൺ ഡ്യൂട്ടിക്കിടെ പൊലീസുകാരന്റെ കൈ വെട്ടിമാറ്റി. പഞ്ചാബിലെ പട്യാല ജില്ലയിലാണ് സംഭവം. സിഖ് സംഘം യാത്ര ചെയ്ത വാഹനം ഡ്യൂട്ടിയിലുണ്ടിയിരുന്ന പൊലീസുകാർ തടയുകയും സത്യവാങ് മൂലം രേഖപ്പെടുത്തിയ പാസുകൾ കാണിക്കാനും ആവശ്യപ്പെട്ടു. എന്നാൽ വാഹനത്തിലുണ്ടായിരുന്നവർ അക്രമാസക്തരാവുകയും പൊലീസ് ബാരിക്കേഡുകൾ തകർക്കുകയും ചെയ്തു. തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ സംഘം ആക്രമിച്ചു. പൊലീസുകാരന്‍റെ കൈ വെട്ടിമാറ്റുകയും മറ്റ് രണ്ട് പൊലീസുകാരെ ആക്രമിക്കുകയും ചെയ്തു.
ആക്രമണത്തിന് ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു. ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. കൊവിഡ് 19 മഹാമാരിയെ പ്രതിരോധിക്കാനായി രാജ്യം ഒന്നാകെ പ്രവർത്തിക്കുമ്പോഴാണ് ഈ സംഭവം.