ETV Bharat / bharat

എൻ ഡി തിവാരിയുടെ മകൻ രോഹിതിന്‍റെ മരണം ; ഭാര്യയെ ചോദ്യം ചെയ്തു

author img

By

Published : Apr 21, 2019, 8:55 AM IST

രോഹിത്തിന്‍റെ ഭാര്യയെ കൂടാതെ അമ്മ ഉജ്ജ്വല , ബന്ധു രാജീവ്, അർദ്ധ സഹോദരൻ സിദ്ധാർത്ഥ് എന്നിവരെയും പൊലീസ് ചോദ്യം ചെയ്തു.

രോഹിത് ശേഖർ തിവാരി

ന്യൂഡൽഹി : കോൺഗ്രസ് നേതാവ് എൻ.ഡി തിവാരിയുടെ മകൻ രോഹിത് ശേഖർ തിവാരിയുടെ മരണവുമായി ബന്ധപ്പെട്ട് രോഹിതിന്‍റെ ഭാര്യ അപൂർവയെ ഡൽഹി ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു. ദക്ഷിണ ഡൽഹിയിലെ ഡിഫൻസ് കോളനിയിലുള്ള രോഹിതിന്‍റെ വീട്ടിൽ രാവിലെ 7.30 ഓടെയായിരുന്ന ചോദ്യം ചെയ്യൽ.

രോഹിത്തിന്‍റെ ഭാര്യയെ കൂടാതെ അമ്മ ഉജ്ജ്വല , ബന്ധു രാജീവ്, അർദ്ധ സഹോദരൻ സിദ്ധാർത്ഥ് എന്നിവരെയും പൊലീസ് ചോദ്യം ചെയ്തു.
അതേസമയം, ഭാര്യ അപൂർവയും രോഹിതും തമ്മിൽ തുടക്കം മുതലേ പൊരുത്തക്കേടുണ്ടായിരുന്നെന്നും രാഷ്ട്രീയത്തിൽ പച്ചപിടിക്കാനാവാത്തത് രോഹിതിനെ മാനസികമായി തളർത്തിയിരുന്നെന്നും അമ്മ ഉജ്ജ്വല മൊഴിനൽകി.

ഏപ്രിൽ 16 ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയാണ് രോഹിതിനെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം അസ്വാഭാവികമാണെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായതോടെ വെള്ളിയാഴ്ച പോലീസ് കൊലപാതകത്തിന്‌ കേസെടുത്തു. ശ്വാസംമുട്ടിയാണ് രോഹിത് മരിച്ചതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.

Intro:Body:

https://www.thehindu.com/news/national/other-states/police-question-rohit-tiwaris-wife/article26901460.ece

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.