ETV Bharat / bharat

പെരിയാർ വിവാദപരാമർശം; രജനീകാന്തിന്‍റെ വീടിന് പൊലീസ് കാവൽ - പെരിയാർ വിവാദപരാമർശം

പെരിയാറിനെ അപമാനിച്ചുവെന്ന പേരിൽ ദ്രാവിഡർ വിടുതലൈ കഴകത്തിലെ അംഗങ്ങൾ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സംരക്ഷണം നൽകാൻ പൊലീസ് തീരുമാനിച്ചത്

Dravidar Vidhuthalai Kazhagam  Rajinikanth  രജനീകാന്ത്  ദ്രാവിഡർ വിടുതലൈ കഴകം  പെരിയാർ വിവാദപരാമർശം  periyar
പെരിയാർ വിവാദപരാമർശം; രജനീകാന്തിന്‍റെ വീടിന് പൊലീസ് കാവൽ
author img

By

Published : Jan 22, 2020, 6:36 PM IST

ചെന്നൈ: പെരിയാറിനെതിരായ വിവാദ പരാമർശത്തെതുടർന്ന് രജനീകാന്തിനെതിരെ തമിഴ്‌നാട്ടിൽ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിൽ രജനീകാന്തിന്‍റെ വീടിന് സംരക്ഷണം നൽകി പൊലീസ്. ദ്രാവിഡർ വിടുതലൈ കഴകത്തിന്‍റെ സ്ഥാപകന്‍ പെരിയാർ ഇ.വി രാമസ്വാമിയെക്കുറിച്ച് രജനീകാന്ത് നടത്തിയ പ്രസ്‌താവനയാണ് വിവാദമായത്. പെരിയാറിനെ അപമാനിച്ചുവെന്ന പേരിൽ ദ്രാവിഡർ കഴകത്തിലെ അംഗങ്ങൾ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സംരക്ഷണം നൽകാൻ പൊലീസ് തീരുമാനിച്ചത്.

എന്നാൽ പരാമർശത്തിൽ താൻ മാപ്പ് പറയില്ലെന്നും മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച വാർത്തകൾ കാണിക്കാൻ താൻ തയ്യാറാണെന്നും നടൻ പ്രതികരിച്ചു. തുഗ്ലക് എന്ന തമിഴ്‌ മാഗസിന്‍റെ അമ്പതാം വാർഷിക പരിപാടിയിൽ പങ്കെടുക്കവേയാണ് നടൻ വിവാദ പ്രസ്‌താവന നടത്തിയത്. 1971ല്‍ പെരിയാറിന്‍റെ നേതൃത്വത്തിൽ നടന്ന റാലിയിൽ ശ്രീരാമന്‍റെയും സീതയുടെയും നഗ്നചിത്രങ്ങളിൽ ചെരുപ്പ് മാലയണിയിച്ചിരുന്നു എന്നാണ് രജനീകാന്ത് പറഞ്ഞത്. വിവാദ പ്രസ്‌താവനയില്‍ ദ്രാവിഡർ വിടുതലൈ കഴകം പ്രവർത്തകർ നടനെതിരെ പരാതി നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.