ETV Bharat / bharat

ഓൺലൈനിൽ റമ്മി കളിച്ച് പണം നഷ്‌ടപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്‌തു - Tamil Nadu

ജയപുരം വത്തലായ് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ ആനന്ദാണ് തൂങ്ങി മരിച്ചത്.

പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ചു  ചെന്നൈ  തമിഴ്‌നാട്  ഓൺലൈനിൽ റമ്മി കളിച്ച് പണം നഷ്‌ടപ്പെട്ടു  ആനന്ദ്  Chennai  TN  Tamil Nadu  Police constable
ഓൺലൈനിൽ റമ്മി കളിച്ച് പണം നഷ്‌ടപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്‌തു
author img

By

Published : Aug 8, 2020, 9:53 PM IST

ചെന്നൈ: ഓൺലൈൻ റമ്മി സർക്കിളിലൂടെ പണം നഷ്‌ടപ്പെട്ട പൊലീസ് കോൺസ്റ്റബിൾ ആത്മഹത്യ ചെയ്‌തു. ജയപുരം വത്തലായ് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ ആനന്ദാണ് തൂങ്ങി മരിച്ചത്. ട്രിച്ചി സ്വദേശിയായ ഇയാൾ തിരുപ്പാരൈതുരൈയിലെ പെരിയാർനഗറിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്.

ഒരു വർഷം മുമ്പ് സ്‌മാർട്ട്ഫോൺ വാങ്ങിയ ആനന്ദ് ഓൺലൈൻ റമ്മി വെബ്‌സൈറ്റുകളിൽ സജീവമായിരുന്നു. പല തവണ പരാജയപ്പെട്ടിട്ടും ആനന്ദ് മറ്റുള്ളവരിൽ നിന്നും പണം കടം വാങ്ങിയും റമ്മി കളിക്കാറുണ്ടായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥൻ പണക്കെണിയിലാകുകയും സമ്മർദത്തെ തുടർന്ന് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്യുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് അയച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.