ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന ഷഹീൻ ബാഗ് സമരക്കാരെ ഡൽഹി പൊലീസ് നീക്കം ചെയ്തു. ലോക്ക് ഡൗണ്‍ സമയത്ത് "നിയമവിരുദ്ധമായ അസംബ്ലി" നടത്തിയതിന് ചില പ്രതിഷേധക്കാരെയും കസ്റ്റഡിയിലെടുത്തതായി ഡിസിപി സൗത്ത്-ഈസ്റ്റ് ഡിസ്ട്രിക്റ്റ് ആർപി മീന അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ മാനിക്കുകയും അനുസരിക്കുകയും ചെയ്യുന്നു. അഞ്ചു പേരുളള ഷിഫ്റ്റുകളിലായാണ് ആളുകള്‍ എത്തുന്നത്. കൊവിഡിനെതിരെ പോരാടാൻ ഞങ്ങൾ തയ്യാറാണ്. കയ്യുറകൾ, മാസ്കുകൾ, സാനിറ്റൈസർ എന്നിവ ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന് പ്രതിഷേധക്കാരില്‍ ഒരാളായ മരിയം പറഞ്ഞു.
ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ തിങ്കളാഴ്ച രാവിലെ 6 മുതൽ മാർച്ച് 31 അർദ്ധരാത്രി വരെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.