ഹൈദരാബാദ്: സംസ്ഥാനത്തെ മനുഷ്യക്കടത്ത് സംഘത്തിലെ രണ്ട് പേരെ പിടികൂടി. തെലങ്കാന സ്വദേശികളായ ശിവ, ചിന്ന എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പശ്ചിമ ബംഗാൾ സ്വദേശികളായ രണ്ട് സ്ത്രീകളെയും പൊലീസ് രക്ഷപ്പെടുത്തി.
മൽക്കാജ്‌ഗിരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് രണ്ട് പേരെയും പിടികൂടിയതെന്നാണ് റിപ്പോർട്ടുകൾ. സൈബരാബാദ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സാണ് ഇരുവരെയും അറസ്റ്റ് ചെയ്‌തത്. ഇരുവരും ദിൽഷുഗ് നഗറിലാണ് താമസിച്ചിരുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ ഇവർ സ്ത്രീകളുടെ ഫോട്ടോകൾ പോസ്റ്റ് ചെയ്യാറുണ്ടെന്നും ആറ് മാസമായി രഹസ്യമായി റാക്കറ്റ് പ്രവർത്തിച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു.