ETV Bharat / bharat

പിഎംസി ബാങ്ക് അഴിമതി; മുന്‍ മാനേജരും മുന്‍ ഡയറക്ടറും ജുഡീഷ്യല്‍ കസ്റ്റഡിയില്‍

author img

By

Published : Oct 17, 2019, 3:02 PM IST

Updated : Oct 17, 2019, 4:33 PM IST

മാനേജിങ് ഡയറക്ടര്‍ ജോയി തോമസിനെയും മുന്‍ ഡയറക്ടര്‍ എസ്.സുര്‍ജിത് സിങ് അറോറയെയും ഒക്ടോബര്‍ 22 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

പിഎംസി ബാങ്ക് അഴിമതി: മുന്‍ ബാങ്ക് മാനേജരെ പൊലീസ് കസ്റ്റഡിയില്‍ അയച്ചു

മുംബൈ: പഞ്ചാബ് മഹാരാഷ്ട്ര കോപ്പറേറ്റീവ് (പിഎംസി)അഴിമതിയുമായി ബന്ധപ്പെട്ട് പിഎംസി മുന്‍ മാനേജിങ് ഡയറക്ടര്‍ ജോയി തോമസിനെയും പിഎംസി ബാങ്ക് മുന്‍ ഡയറക്ടര്‍ എസ്.സുര്‍ജിത് സിങ് അറോറയെയും ഈമാസം 22 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മുംബൈ എക്സപ്ളനേഡ് കോടതിയുടേതാണ് ഉത്തരവ്.

പിഎംസി ബാങ്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആറുമാസത്തേക്ക് പരിമിതപ്പെടുത്തി, വായ്പകളും അഡ്വാന്‍സുകളും അനുവദിക്കുകയോ പുതുക്കുകയോ ചെയ്യരുതെന്നും നിക്ഷേപം നടത്തുകയോ ഫണ്ട് കടം വാങ്ങുകയോ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുകയോ ചെയ്യരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഹൗസിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്‍റെ ഉടമസ്ഥതയിലുള്ള 3,830 കോടി രൂപയില്‍ കൂടുതല്‍ വിലമതിക്കാവുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയക്‌ടറേറ്റ് പിടിച്ചെടുത്തിരുന്നു.

4,355 കോടി രൂപയുടെ പിഎംസി ബാങ്ക് അഴിമതിക്കേസില്‍ എഫ്ഐആറില്‍ പ്രതികളിലൊരാളായ തോമസിനെ ഒക്ടോബര്‍ നാലിനാണ് മുംബൈ പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തത്.

Intro:Body:

https://www.aninews.in/news/national/politics/pmc-bank-scam-ex-bank-manager-director-sent-to-police-custody-by-esplanade-court20191017120019/

Conclusion:
Last Updated : Oct 17, 2019, 4:33 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.