മുംബൈ: പഞ്ചാബ് മഹാരാഷ്‌ട്ര ബാങ്ക് നിക്ഷേപകർ പ്രതിഷേധം നടത്തി. മുംബൈയിലെ ലോകന്ദ്‌വാല മേഖലയിലാണ് ഞായറാഴ്‌ച പ്രതിഷേധം നടന്നത്. പിഎംസി നിക്ഷേപകരിൽ ഒരു വിഭാഗമാണ് ബാങ്കിന്‍റെ മുൻ ചെയർമാൻ വാര്യം സിങിനെതിരെ പ്രതിഷേധം നടത്തിയത്. നിക്ഷേപകരുടെ പ്രതിനിധിസംഘം സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ ഡിസംബർ 15ന് സന്ദർശിച്ചിരുന്നു.
സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്നാരോപിച്ച് സെപ്റ്റംബറിൽ ആർബിഐ പിഎംസി ബാങ്കിന് ആറുമാസത്തേക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. വായ്‌പകളും അഡ്വാൻസുകളും അനുവദിക്കുക, ഇടപാടുകൾ നടത്തുക തുടങ്ങിയ കാര്യങ്ങൾക്കായിരുന്നു നിയന്ത്രണം. ബാങ്കിൽ നിന്നുള്ള പണം പിൻവലിക്കൽ പരിധി ആർബിഐ ആയിരം രൂപയായി കുറക്കുകയും പിന്നീട് 50,000 രൂപയായി ഉയർത്തുകയും ചെയ്‌തു.