ETV Bharat / bharat

സര്‍ദാര്‍ വല്ലഭായ് പട്ടേലിന് ആദരവ് അര്‍പ്പിച്ച് പ്രധാനമന്ത്രി

author img

By

Published : Oct 31, 2019, 10:16 AM IST

Updated : Oct 31, 2019, 10:24 AM IST

ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ ഏകതാ പ്രതിമയ്ക്കുമുന്നില്‍ പ്രധാനമന്ത്രി പുഷ്‌പാര്‍ച്ചന നടത്തി

സര്‍ദാര്‍ വല്ലഭായ് പട്ടേലിന് ആദരവ് അര്‍പ്പിച്ച് പ്രധാനമന്ത്രി

ഗാന്ധിനഗര്‍: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ 144ാം ജന്മവാര്‍ഷിക ദിനത്തില്‍ ആദരവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ അദ്ദേഹത്തിന്‍റെ ഏകതാ പ്രതിമയ്ക്കുമുന്നില്‍ പ്രധാനമന്ത്രി ആദരസൂചകമായി പുഷ്‌പാര്‍ച്ചന നടത്തി. ദേശീയ ഏകതാദിനമായ ഇന്ന് ഡല്‍ഹിയില്‍ നടന്ന റണ്‍ ഫോര്‍ യുണിറ്റി പരിപാടിയുടെ ഫ്ലാഗ് ഓഫ് ചടങ്ങ് ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍വഹിച്ചു. കൂടാതെ രാഷ്‌ട്രപതി രാം നാഥ് കോവിന്ദും സര്‍ദാര്‍ വല്ലഭായ് പട്ടേലിന് ആദരസൂചകമായി പുഷ്‌പാര്‍ച്ചന നടത്തി. ചടങ്ങില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ,കേന്ദ്രമന്ത്രിമാരായ ഹര്‍ദ്ദീപ് സിങ് പുരി, ഡല്‍ഹി ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ എന്നിവര്‍ പങ്കെടുത്തു. കേന്ദ്രമന്ത്രിയായ ദര്‍മേന്ദ്ര പ്രധാന്‍ ഒറീസയിലെ ഭുവനേശ്വറില്‍ നടന്ന റണ്‍ ഫോര്‍ യുണിറ്റി പരിപാടിയില്‍ പങ്കെടുത്തു.

2014 മുതല്‍ ഒക്‌ടോബര്‍ 31 ദേശീയ ഏകതാദിനമായി ആചരിച്ചു വരുന്നു.

Intro:Body:

https://www.aninews.in/news/national/general-news/pm-modi-to-pay-tribute-to-sardar-vallabhbhai-patel-at-statue-of-unity20191031060122/

Conclusion:
Last Updated : Oct 31, 2019, 10:24 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.