ETV Bharat / bharat

ബിഹാറിൽ എൻഡിഎയുടെ കൂറ്റൻ റാലി ഇന്ന്; മോദിയും നിതീഷും ഒരേ വേദിയില്‍ - നിതീഷ് കുമാർ

2009 ന് ശേഷം ആദ്യമായാണ് മുഖ്യമന്ത്രി നിതീഷ് കുമാർ നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്നത്

നരേന്ദ്ര മോദി
author img

By

Published : Mar 3, 2019, 12:35 PM IST

ബീഹാറിലെ എൻഡിഎ യുടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കമാകും. പട്നയിലെ ഗാന്ധിമൈതാനിയിൽ നടക്കുന്ന റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും .

2009 ന് ശേഷംആദ്യമായാണ് മുഖ്യമന്ത്രി നിതീഷ് കുമാർ മോദിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്നതെന്ന പ്രത്യേകതയും ഇന്നത്തെ പരിപാടിക്കുണ്ട്. രണ്ട് വർഷം മുമ്പ് വരെ മോദിയെ നിശിതമായി വിമർശിച്ചിരുന്ന നിതീഷ് കുമാർ ഇന്ന് റാലിയിൽ എന്തെല്ലാം പറയുമെന്നതിന് കാതോർക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ. ആർജെഡി ഉയർത്തുന്ന വെല്ലുവിളി മറികടന്ന് എത്രത്തോളം പേർമോദി പ്രഭാവത്തിൽ റാലിയിൽ എത്തുമെന്നതും ശ്രദ്ധിക്കപ്പെടും.

കുറഞ്ഞത് അഞ്ച് ലക്ഷം പേരെങ്കിലും റാലിയിൽ പങ്കെടുക്കുമെന്നാണ് ഉപ മുഖ്യമന്ത്രി സുഷീൽ കുമാർ മോദിയുടെ അവകാശ വാദം. ഇതിനായി വലിയ ഒരുക്കങ്ങളാണ് നടത്തിയിട്ടുളളത്. 30 ട്രെയിനുകളും ആറായിരത്തോളം ബസുകളുംബുക്ക് ചെയ്തിട്ടുണ്ട്. സീറ്റ് വിഭജന ചർച്ചകളിലേക്ക് എൻഡിഎ കടക്കുന്നതും റാലിക്ക് ശേഷമായിരിക്കും.

അതേ സമയം റാലിക്കിടെയുളള അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാൻ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നാലായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് സ്ഥലത്ത് വ്യനിസിച്ചിരിക്കുന്നത്.

Intro:Body:

https://www.ndtv.com/india-news/prime-minister-narendra-modi-kicks-off-bihar-election-campaign-at-patna-today-10-points-2001796?pfrom=home-livetv

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.