ന്യൂഡൽഹി: കർഷകരുടെ പ്രശ്‌നങ്ങൾ പ്രധാനമന്ത്രി ഒരിക്കലും കേൾക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ. കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന കർഷക പ്രതിഷേധത്തിന്‍റെ 17-ാം ദിവസമാണ് ഈ പ്രസ്‌താവന.
2014 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാം പറയുന്നുണ്ടെങ്കിലും ഒന്നും കേൾക്കുന്നില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. കാർഷിക നിയമങ്ങളെക്കുറിച്ച് പ്രതിപക്ഷ പാർട്ടികൾ മുന്നോട്ടുവച്ച നിർദേശങ്ങൾ സർക്കാർ പരിഗണിക്കുന്നില്ലെന്നും കപിൽ സിബൽ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. നിരവധി കർഷകരാണ് അടുത്തിടെ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളിൽ പ്രതിഷേധിക്കുന്നത്.