ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'രണ്ടാം ഗാന്ധി' എന്ന് വിശേഷിപ്പിച്ച് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വിജയ് ഗോയൽ. ഗാന്ധിജിയുടെ ആശയങ്ങളും ആദര്‍ശങ്ങളും പിന്തുടർന്ന് കൊണ്ടാണ് പ്രധാനമന്ത്രി മോദി രാജ്യത്തെ നയിക്കുന്നത്. രാജ്യത്ത് ജാതി വിവേചനം ഇല്ലാതാക്കുന്നതും വിവിധ മാലിന്യ നിര്‍മാര്‍ജന പരിപാടികളിലൂടെ രാജ്യത്തെ ശുചിത്യ സുന്ദരമാക്കാനുമായി അദ്ദേഹം പ്രവർത്തിക്കുന്നുണ്ടെന്നും വിജയ് ഗോയൽ പറഞ്ഞു. ഇന്നലെ ന്യൂഡല്‍ഹിയില്‍ നടന്ന ഗാന്ധി അനുസ്‌മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് നമ്മുടെ പ്രധാനമന്ത്രിയെ 'ഇന്ത്യയുടെ പിതാവ്' എന്നാണ് വിശേഷിപ്പിച്ചത്. അദ്ദേഹം നമ്മുടെ രാജ്യത്തെ ശരിയായ ദിശയിലേക്കാണ് നയിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ വിശേഷണമെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാരിന്‍റെ അഭിമാന പദ്ധതികളായ സ്വച്ഛ് ഭാരത് അഭിയാൻ, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ അഭിയാൻ എന്നിവയുടെ പ്രാധാന്യവും ബിജെപി നേതാവ് വിജയ് ഗോയൽ ഉയർത്തിക്കാട്ടി.