ETV Bharat / bharat

മോദി ട്രംപ് കൂടികാഴ്‌ച പരാജയമെന്ന് കോണ്‍ഗ്രസ്

ഇരു നേതാക്കളും പരസ്‌പരമുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിച്ചതല്ലാതെ, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് കോണ്‍ഗ്രസിന്‍റെ ആരോപണം. അതേസമയം, കശ്‌മീര്‍ വിഷയത്തില്‍ നിലപാട് വ്യക്‌തമാക്കിയ മോദിയെ കോണ്‍ഗ്രസ് അഭിനന്ദിച്ചു.

മോദി ട്രംപ് കൂടികാഴ്‌ച പരാജയമെന്ന് കോണ്‍ഗ്രസ്
author img

By

Published : Sep 30, 2019, 4:41 AM IST

ന്യൂഡൽഹി: ഐക്യരാഷ്‌ട്രസഭാ സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്‌ച പരാജയമെന്ന് കോണ്‍ഗ്രസ്. ഇന്ത്യയുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിൽ മോദി പരാജയപ്പെട്ടുവെന്നും കോൺഗ്രസ് നേതാവ് ആനന്ദ് ശര്‍മ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടിയില്‍ ഇരു നേതാക്കളും പരസ്‌പരമുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിച്ചതല്ലാതെ, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ യാതൊരു മാറ്റവും വന്നിട്ടില്ലെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. വ്യാപാരബന്ധത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കങ്ങളില്‍ പരിഹാരമുണ്ടാക്കാന്‍ മോദിക്ക് കഴിഞ്ഞിട്ടില്ലെന്ന് ആനന്ദ് ശര്‍മ കുറ്റപ്പെടുത്തി. വിവിധ രാജ്യങ്ങളിലെ ഉത്‌പന്നങ്ങള്‍ അമേരിക്ക നല്‍കിവരുന്ന പരിഗണനയില്‍ നിന്ന് ഇന്ത്യന്‍ ഉത്‌പന്നങ്ങളെ മാറ്റി നിര്‍ത്തിയിരുന്നു, ഈ വിഷയത്തിലും പരിഹാരമുണ്ടായിട്ടില്ലെന്ന് ആനന്ദ് ശര്‍മ വ്യക്‌തമാക്കി.
വ്യാപാര തര്‍ക്കങ്ങളില്‍ പരിഹാരം കാണാന്‍ കഴിയാത്തത്, ഇന്ത്യയിലെ വ്യാപാരികള്‍ക്കിടയില്‍ വന്‍ നിരാശയാണ് സൃഷ്‌ടിച്ചിരിക്കുന്നതെന്നും, ഐക്യരാഷ്‌ട്രസഭാ സമ്മേളനമെന്ന വലിയ വേദിയില്‍ വിവിധ രാഷ്ട്രത്തലവന്മാരുമായി മോദി കൂടിക്കാഴ്ച നടത്തിയത് സാധാരണമാണെന്നും അവയൊന്നും രാജ്യത്തിന് ഗുണകരമായി ഭവിക്കില്ലെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.
അതേസമയം, പാകിസ്ഥാനെതിരെ പ്രധാനമന്ത്രിയും സർക്കാരും സ്വീകരിച്ച നിലപാടുമായി കോൺഗ്രസ് പൂർണമായും യോജിക്കുന്നുണ്ടെന്ന് ആനന്ദ് ശർമ പറഞ്ഞു. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും വിഷയത്തില്‍ ഇന്ത്യയുടെ ഉറച്ചതും സ്ഥിരവുമായ നിലപാട് ആവർത്തിച്ചതിന് ഞങ്ങൾ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും” ശർമ്മ കൂട്ടിച്ചേര്‍ത്തു.

Intro:Body:

https://www.aninews.in/news/national/politics/pm-modis-meet-with-trump-failed-to-meet-indias-expectations-congress20190930011421/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.