ETV Bharat / bharat

മോദി പിന്നോക്ക ജാതിയായിരുന്നുവെങ്കില്‍ പ്രധാനമന്ത്രിയാവുമായിരുന്നോ? മായാവതി - rss

എസ്​പി-ബിഎസ്​പി സഖ്യം ജാതീയത ആയുധമാക്കുകയാണെന്ന നരേന്ദ്രമോദിയുടെ പരാമർശത്തിനെതിരെയാണ്​ മായാവതിയുടെ ചോദ്യം

പിന്നാക്ക ജാതിക്കാരൻ ആയിരുന്നെങ്കിൽ മോദിയെ പ്രധാനമന്ത്രിയാക്കാൻ ആർഎസ്​എസ്​ അനുകൂലുക്കുമായിരുന്നോ : മായാവതി
author img

By

Published : May 10, 2019, 11:46 PM IST

ലക്നോ: നരേന്ദ്രമോദി പിന്നോക്ക സമുദായക്കാരനായിരുന്നെങ്കിൽ പ്രധാനമന്ത്രി ആക്കാൻ ആർഎസ്എസ് അനുകൂലിക്കുമായിരുന്നോയെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. എസ്​പി - ബിഎസ്​പി സഖ്യത്തിനെതിരെ ജാതീയമായി അധിക്ഷേപം നടത്തുന്ന മോദിയുടെ നിലപാട്​ പരിഹാസ്യവും ബാലിശവുമാണെന്നും മായാവതി ആരോപിച്ചു.രാഷ്​ട്രീയ നേട്ടത്തിനായ ജാതീയത ആയുധമാക്കുകയാണ് എസ്​.പി-ബി.എസ്​.പി സഖ്യമെന്ന നരേന്ദ്രമോദിയുടെ പരാമർശത്തിനെതിരെയാണ്​ മായാവതിയുടെ പ്രസ്​താവന.

മോദി പിന്നാക്ക ജാതിയിൽ നിന്നുള്ള വ്യക്തിയല്ലെന്ന്​ രാജ്യത്തെ എല്ലാവർക്കും അറിയുന്നതാണ്​. ഇതുവരെ ജാതിവിവേചനങ്ങള്‍ അനുഭവിക്കാത്ത മോദിക്ക് തങ്ങളുടെ സഖ്യത്തിനെതിരെ അപക്വമായി പ്രസ്​താവന നടത്താൻ എങ്ങനെയാണ് സാധിക്കുന്നത്. ജാതീയമായി വേർതിരിവുകൾ അനുഭവിക്കുന്ന തങ്ങൾ ​ ജാതിവിരുദ്ധത പ്രചരിപ്പിക്കുക എങ്ങനെയാണെന്നും മായാവതി ചോദിച്ചു. ഉത്തർപ്രദേശിൽ മോദിക്ക്​ എസ്​പി-ബിഎസ്​പി സഖ്യത്തിനെതിരെ ഒന്നും ചെയ്യാനാകില്ല. അതുകൊണ്ടാണ്​ ജാതീയ അധിക്ഷേപങ്ങൾ നടത്തി പരിഹാസ്യനാകുന്നതെന്നും മായാവതി പറഞ്ഞു.

ആർഎസ്​എസ്​ കല്ല്യാൺ സിങ്ങിനോട്​ എന്താണ്​ ചെയ്​തതെന്ന്​ എല്ലാവർക്കുമറിയാം. നരേന്ദ്രമോദി താഴ്​ന്ന ജാതിക്കാരനാണെങ്കിൽ അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കാൻ ആർ.എസ്​.എസ്​ അനുവദിക്കുമായിരുന്നോ.തോൽവി ഉറപ്പായതുകൊണ്ടാണ്​ പ്രതിപക്ഷ പാർട്ടികൾക്കെതിരെ നരേന്ദ്രമോദി മോശം ഭാഷയും തരംതാഴ്​ന്ന ആരോപണങ്ങളും ഉന്നയിക്കുന്നത്​ വീണ്ടും പ്രധാനമന്ത്രിയാകാനുള്ള മോദിയുടെ സ്വപ്​നം പൂർത്തീകരിക്കപ്പെടില്ലെന്നും മായാവതി വാർത്താസമ്മേളനത്തിൽ ആരാഞ്ഞു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.