ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ (സിബിഎസ്ഇ) നടത്തുന്ന 'ഫിറ്റ് ഇന്ത്യ വീക്ക്' പരിപാടിയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുക്കണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
"ഫിറ്റ് ഇന്ത്യ വീക്ക്" എന്ന പേരിൽ പ്രശംസനീയമായ സംരംഭമാണ് സിബിഎസ്ഇ സ്വീകരിച്ചതെന്നും ഡിസംബര്‍ മാസത്തിൽ എല്ലാ സ്കൂളുകളിലും ഫിറ്റ്നസ് വാരം ആഘോഷിക്കണമെന്നും സ്പോർട്സ്, ഗെയിമുകൾ, യോഗ, നൃത്തം തുടങ്ങി ഫിറ്റ്നസ് സംബന്ധമായ നിരവധി പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടുത്തമെന്നും മാൻ കി ബാത്തിന്റെ 59-ാം പതിപ്പിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.