ന്യൂഡൽഹി: രാഷ്ട്രപതിയുടെ പ്രസംഗത്തിന് നന്ദി അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയിൽ വ്യാഴാഴ്ച മറുപടി നൽകും. ഭരണഘടനയുടെ ആർട്ടിക്കിൾ 370, 35 എ എന്നിവ റദ്ദാക്കിയത് ജമ്മു കശ്മീരിലെയും ലഡാക്കിലെയും തുല്യവികസനത്തിന് വഴിയൊരുക്കിയെന്ന് ജനുവരി 31ന് നടന്ന ബജറ്റ് സമ്മേളനത്തിന്റെ തുടക്കത്തിൽ ഇരുസഭകളെയും അഭിസംബോധന ചെയ്തു രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞിരുന്നു,
ജമ്മു കശ്മീരിലെയും ലഡാക്കിലെയും അതിവേഗ വികസനം, അതിന്‍റെ സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കുക, സുതാര്യവും സത്യസന്ധവുമായ ഭരണം, ജനാധിപത്യം ഉയർത്തുക എന്നിവയാണ് എന്‍റെ സർക്കാരിന്‍റെ മുൻഗണനകളിൽ ഒന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് ലക്ഷം ഇന്ത്യൻ മുസ്ലീങ്ങൾ ഇത്തവണ ഹജ്ജിന് പോകുന്നുണ്ടെന്നും ഹജ്ജിന്‍റെ മുഴുവൻ പ്രക്രിയയും ഡിജിറ്റലായി നടത്തിയ ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ഇന്ത്യയെന്നും രാഷ്ട്രപതി പറഞ്ഞു. ബജറ്റ് സെഷന്‍റെ ആദ്യ ഘട്ടം ഫെബ്രുവരി 11ന് സമാപിക്കും, രണ്ടാം ഭാഗം മാർച്ച് 2ന് തുടങ്ങിഏപ്രിൽ 3ന് അവസാനിക്കും.