കേന്ദ്രസര്‍ക്കാരിന്‍റെ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതി ഫെബ്രുവരി 24ന് ഗൊരഖ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. പദ്ധതിയുടെ ഭാഗമായി അന്നേദിവസം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ആദ്യ ഗഡുയായ 2000 രൂപ വീതം ലഭിക്കും. ഒരു കോടിയോളം കര്‍ഷകരാണ് പദ്ധതിക്കായുളള അര്‍ഹതാ പട്ടികയില്‍ ഇടം നേടിയത്. മാര്‍ച്ച് 31ന് അകം 25 ദശലക്ഷം കര്‍ഷകര്‍ക്ക് ആദ്യഗഡു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പദ്ധതിയുടെ കീഴില്‍ വരുന്ന കര്‍ഷകരുടെ വിവരങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിടുണ്ട്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ പദ്ധതിയോട് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ആദ്യ ഗഡു മാര്‍ച്ച് 31ന് അകം നല്‍കിയതിന് ശേഷം രണ്ടാം ഗഡു ഏപ്രില്‍ ഒന്നിന് ശേഷം നല്‍കി തുടങ്ങും.കേന്ദ്ര സര്‍ക്കാരിന്‍റെ ഇടക്കാല ബജറ്റിലാണ് കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ ലഭിക്കുന്ന പദ്ധതി പ്രഖ്യാപിച്ചത്. 12 കോടി കര്‍ഷകര്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. 75,000 കോടി രൂപയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.