ന്യൂഡല്‍ഹി: ദേശീയ കായികദിനത്തോടനുബന്ധിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫിറ്റ് ഇന്ത്യ ക്യാമ്പയിന് ഇന്ന് തുടക്കം. കായിക വിനോദം ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിന് സംഘടിപ്പിക്കുന്നത്. ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ക്യാമ്പയിന് നടക്കുക.
പ്രധാനമന്ത്രി മന് കി ബാത്തിലൂടെ ജനങ്ങളെ ഈ വിവരം അറിയിച്ചിരുന്നു. ക്യാമ്പയിനില്‍ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യുകയും പങ്കെടുക്കുന്നവര്‍ക്ക് ഫിറ്റ്നസ് പ്രതിജ്ഞ നല്‍കുകയും ചെയ്യും.