ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി ചർച്ച നടത്തി. നിവാർ ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്തെ സ്ഥിതിഗതികൾ അവലോകനം ചെയ്ത പ്രധാനമന്ത്രി ചുഴലിക്കാറ്റിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സഹായ ധനം പ്രഖ്യാപിച്ചു.
-
PM @narendramodi spoke to Tamil Nadu CM Thiru @EPSTamilNadu and discussed the situation in the wake of the cyclone and heavy rainfall in parts of the state. Central teams are being sent to Tamil Nadu to assist in rescue and relief work. @CMOTamilNadu
— PMO India (@PMOIndia) November 27, 2020 " class="align-text-top noRightClick twitterSection" data="
">PM @narendramodi spoke to Tamil Nadu CM Thiru @EPSTamilNadu and discussed the situation in the wake of the cyclone and heavy rainfall in parts of the state. Central teams are being sent to Tamil Nadu to assist in rescue and relief work. @CMOTamilNadu
— PMO India (@PMOIndia) November 27, 2020PM @narendramodi spoke to Tamil Nadu CM Thiru @EPSTamilNadu and discussed the situation in the wake of the cyclone and heavy rainfall in parts of the state. Central teams are being sent to Tamil Nadu to assist in rescue and relief work. @CMOTamilNadu
— PMO India (@PMOIndia) November 27, 2020
രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി കേന്ദ്ര സംഘങ്ങളെ തമിഴ്‌നാട്ടിലേക്ക് അയച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) ട്വീറ്റ് ചെയ്തു. അതേസമയം, നിവാർ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി കടലൂർ ജില്ലയില്‍ ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങൾ സന്ദർശിച്ചു.