ന്യൂഡൽഹി: ഇന്ത്യയിലെ ഫെസ്റ്റിവൽ ടൂറിസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് 'മൻ കി ബാത്തി'ൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരമ്പരാഗത ഉത്സവങ്ങൾ പ്രോത്സാഹിപ്പിക്കാൻ വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർ തയ്യാറാകണമെന്നും പ്രധാനമന്ത്രി. രാജ്യത്തിന് ദീപാവലി ആശംസകൾ അറിയിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു.
നമ്മുടെ രാജ്യത്ത്, ഓരോ പ്രദേശത്തും വൈവിധ്യമാർന്ന ഉത്സവങ്ങളുണ്ട്, വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർ ഇന്ത്യയിൽ ഉത്സവ ടൂറിസം സുഗമമാക്കുന്നതിന് പ്രോത്സാഹിപ്പിക്കണം. ഉത്സവങ്ങളുടെ നാടായതിനാൽ ഫെസ്റ്റിവൽ ടൂറിസത്തിന് ഇന്ത്യയിൽ വലിയ സാധ്യതയുണ്ട്. ഹോളി, ദീപാവലി, ഓണം, പൊങ്കൽ, ബിഹു തുടങ്ങിയ ഉത്സവങ്ങളെ ജനപ്രിയമാക്കാന്‍ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നുമുള്ളവരെ ഉത്സവങ്ങളിൽ പങ്കെടുക്കാൻ ക്ഷണിക്കണമെന്നും മോദി തന്റെ 58-ാമത് 'മാൻ കി ബാത്ത്' എപ്പിസോഡിൽ പറഞ്ഞു. സാധാരണക്കാരെ ആഘോഷത്തിന്‍റെ ഭാഗമാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.