ETV Bharat / bharat

പരീക്കര്‍ പകരക്കാരനില്ലാത്ത നേതാവ്: നരേന്ദ്രമോദി - രാംനാഥ് കോവിന്ദ്

മനോഹര്‍ പരീക്കര്‍ യഥാര്‍ഥ രാജ്യസ്നേഹി. പരീക്കറിന്‍റെ സേവനങ്ങള്‍ തലമുറകളോളം ഓര്‍മിക്കപ്പെടുമെന്ന് മോദി.

ഫയല്‍ ചിത്രം
author img

By

Published : Mar 18, 2019, 2:02 AM IST

പകരക്കാരനില്ലാത്ത നേതാവാണ് അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. യഥാർഥ രാജ്യസ്നേഹിയും എല്ലാവരാലും അംഗീകരിക്കപ്പെട്ട വ്യക്തിത്വവുമായിരുന്നു പരീക്കറിന്‍റേത്. രാജ്യത്തിനായി അദ്ദേഹം ചെയ്ത സേവനങ്ങൾ തലമുറകളോളം ഓർമിക്കപ്പെടും. ആധുനിക ഗോവയുടെ ശിൽപിയായ പരീക്കര്‍ പ്രതിരോധമന്ത്രി ആയിരുന്നപ്പോൾ രാജ്യസുരക്ഷക്കായും മറ്റും സുപ്രധാനമായ തീരുമാനങ്ങളാണ് കൈകൊണ്ടതെന്നും മോദി അനുസ്മരിച്ചു.

  • India will be eternally grateful to Shri Manohar Parrikar for his tenure as our Defence Minister. When he was RM, India witnessed a series of decisions that enhanced India’s security capacities, boosted indigenous defence production and bettered the lives of ex-servicemen.

    — Chowkidar Narendra Modi (@narendramodi) March 17, 2019 " class="align-text-top noRightClick twitterSection" data=" ">

സത്യസന്ധതയും ആത്മസമർപ്പണവും നിറഞ്ഞ പൊതുജീവിതമായിരുന്നു പരീക്കറിന്‍റേതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററിൽ കുറിച്ചു. അങ്ങേയറ്റം വേദനിപ്പിക്കുന്ന വിയോഗമാണു പരീക്കറുടേതെന്നും അദ്ദേഹം പറഞ്ഞു. മനോഹര്‍ പരീക്കര്‍ ഇന്ത്യയിലെയും ഗോവയിലെയും ജനങ്ങൾക്ക് നല്‍കിയ സേവനം ഒരിക്കലും വിസ്മരിക്കപ്പെടില്ലെന്നും രാഷ്ട്രപതി അനുസ്മരിച്ചു.

  • Extremely sorry to hear of the passing of Shri Manohar Parrikar, Chief Minister of Goa, after an illness borne with fortitude and dignity. An epitome of integrity and dedication in public life, his service to the people of Goa and of India will not be forgotten #PresidentKovind

    — President of India (@rashtrapatibhvn) March 17, 2019 " class="align-text-top noRightClick twitterSection" data=" ">
ഒരു യഥാര്‍ഥ രാജ്യസ്നേഹിയാണ് രാജ്യത്തിന് നഷ്ടമായതെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ അനുസ്മരിച്ചു. ജനങ്ങളോടും ചുമതലകളോടുമുള്ള അദ്ദേഹത്തിന്‍റെ പ്രതിബദ്ധത മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയത്തിന് അതീതമായി ആദരവ് നേടാന്‍ പരീക്കര്‍ക്ക് കഴിഞ്ഞുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു. ഗോവയുടെ പ്രിയപുത്രന്മാരില്‍ ഒരാളാണ് അദ്ദേഹമെന്നും രാഹുല്‍ പറഞ്ഞു. മനോഹര്‍ പരീക്കറുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു.

  • I am deeply saddened by the news of the passing of Goa CM, Shri Manohar Parrikar Ji, who bravely battled a debilitating illness for over a year.

    Respected and admired across party lines, he was one of Goa’s favourite sons.

    My condolences to his family in this time of grief.

    — Rahul Gandhi (@RahulGandhi) March 17, 2019 " class="align-text-top noRightClick twitterSection" data=" ">

പരീക്കറിന്‍റെ മരണത്തെ തുടര്‍ന്ന് രാഷ്ട്രീയത്തില്‍ നികത്താനാവാത്ത വിടവാണ് ഉണ്ടായിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുൻ ഖാര്‍ഗെ പറഞ്ഞു. ഒരു നല്ല മനുഷ്യനെയും, നല്ല രാഷ്ട്രീയ നേതാവിനെയുമാണ് നഷ്ടമായിരിക്കുന്നതെന്നും അദ്ദേഹം അനുശോചിച്ചു. പരീക്കറുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നവെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു.

പരീക്കറുടെ വിയോഗത്തെ തുടർന്നു തിങ്കളാഴ്ച രാജ്യത്തു ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. രാജ്യ തലസ്ഥാനത്തും എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും തലസ്ഥാനത്തും ദുഃഖസൂചകമായി ദേശീയപതാക പകുതി താഴ്‍ത്തിക്കെട്ടും. തിങ്കളാഴ്ച കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേകം യോഗം ചേരും.

പാൻക്രിയാറ്റിക് കാൻസറിനെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന മനോഹര്‍ പരീക്കര്‍ ഇന്നലെ രാത്രിയോടെയാണ് അന്തരിച്ചത്. മൂന്ന് വട്ടം ഗോവ മുഖ്യമന്ത്രിയായിരുന്നു. മോദി മന്ത്രിസഭയിൽ 2014 നവംബർ മുതൽ 2017 മാർച്ച് വരെ പ്രതിരോധമന്ത്രിയായിരുന്നു. രാജ്യത്ത് ഐഐടി ബിരുദധാരിയായ ആദ്യ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.

Intro:Body:

https://www.aninews.in/news/national/general-news/pm-modi-calls-parrikar-unparalleled-leader-national-mourning-on-march-1820190317221125/

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.