ETV Bharat / bharat

കൃത്യസമയത്ത് നല്‍കിയാല്‍ പ്ലാസ്‌മ തെറാപ്പി ഫലപ്രദമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി - Delhi Health Minister

പ്ലാസ്‌മ തെറാപ്പി മൂലം കൊവിഡ് മരണനിരക്ക് വലിയതോതില്‍ കുറക്കുന്നതായി കാണിക്കുന്നില്ലെന്ന എയിംസ് ഡയറക്‌ടറുടെ പ്രസ്‌താവന പ്ലാസ്‌മ തെറാപ്പി ഫലപ്രദമല്ലെന്ന അര്‍ഥമല്ല നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

കൃത്യസമയത്ത് നല്‍കിയാല്‍ പ്ലാസ്‌മ തെറാപ്പി ഫലപ്രദമാകും  ഡല്‍ഹി ആരോഗ്യമന്ത്രി  സത്യേന്ദര്‍ ജെയിന്‍  Plasma therapy only effective if taken on time  Delhi Health Minister  Delhi
കൃത്യസമയത്ത് നല്‍കിയാല്‍ പ്ലാസ്‌മ തെറാപ്പി ഫലപ്രദമാകുമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി
author img

By

Published : Aug 7, 2020, 3:57 PM IST

ന്യൂഡല്‍ഹി: കൃത്യസമയത്ത് നല്‍കിയാല്‍ പ്ലാസ്‌മ തെറാപ്പി ഫലപ്രദമാകുമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍. പ്ലാസ്‌മ തെറാപ്പി മൂലം കൊവിഡ് മരണനിരക്ക് വലിയതോതില്‍ കുറക്കുന്നതായി കാണിക്കുന്നില്ലെന്ന എയിംസ് ഡയറക്‌ടറുടെ പ്രസ്‌താവന പ്ലാസ്‌മ തെറാപ്പി ഫലപ്രദമല്ലെന്ന അര്‍ഥമല്ല നല്‍കുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. എയിംസ് ഡയറക്‌ടര്‍ ഡോ രണ്‍ദീപ് ഗുലേറിയ പ്ലാസ്‌മ തെറാപ്പി ഫലപ്രദമല്ലെന്ന് അര്‍ഥമാക്കിയിട്ടില്ല. അണുബാധ ഗുരുതരമായാല്‍ ഫലപ്രദമല്ലെന്നാണെന്നും രോഗി വെന്‍റിലേറ്ററിലാവുന്നതിന് മുന്‍പ് തന്നെ കൃത്യസമയത്ത് നല്‍കിയാല്‍ പ്ലാസ്‌മ തെറാപ്പി ഗുണകരമാവുമെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

വെള്ളിയാഴ്‌ച 1299 പേര്‍ക്കാണ് ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഡല്‍ഹിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1,41,531 ആയി. 10348 പേരാണ് നിലവില്‍ ചികില്‍സയില്‍ കഴിയുന്നത്. കൂടാതെ തലസ്ഥാനത്ത് 12 വയസുകാരിക്ക് ക്രൂര പീഡനം ഉണ്ടായ സംഭവം നിര്‍ഭാഗ്യകരമാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും സത്യേന്ദര്‍ ജെയിന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റ വസതിയെക്കുറിച്ചും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മേല്‍ക്കുര തകര്‍ന്നതും ചോര്‍ച്ച പ്രശ്‌നങ്ങളും മുഖ്യമന്ത്രിയുടെ വീടിന് സംഭവിച്ചിരുന്നു. ഇത് വളരെ പഴയ കെട്ടിടമാണെന്നും താമസം മാറുന്നതിനെക്കുറിച്ച് ചിന്തിക്കുമെന്നും നിലവില്‍ വീടിന്‍റെ പരിശോധന നടക്കുകയാണെന്നും സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.