ഹൈദരാബാദ്: കണ്ടെയ്‌ൻമെന്റ് സോണിന് പുറത്തുള്ള എല്ലാ ആരാധനാലയങ്ങളും ഹോട്ടലുകളും ഷോപ്പിംഗ് മാളുകളും ജൂൺ എട്ട് മുതൽ വീണ്ടും തുറക്കുമെന്ന് തെലങ്കാന സർക്കാർ അറിയിച്ചു. ആഭ്യന്തര മന്ത്രാലയം മെയ് 30 ന് പുറപ്പെടുവിച്ച നിർദേശങ്ങൾക്കനുസൃതമായി സർക്കാർ പുതിയ മാർഗനിർദേശങ്ങൾ നൽകി ഉത്തരവ് പുറപ്പെടുവിച്ചു. കണ്ടെയ്‌ൻമെന്റ് സോണിന് പുറത്ത് ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ പിൻവലിക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മെട്രോ റെയിൽ, സിനിമാ ഹാളുകൾ, ജിംനേഷ്യം, വിനോദ പാർക്കുകൾ, സ്പോർട്സ് കോംപ്ലക്സുകൾ, ബാറുകൾ, സാമൂഹിക, രാഷ്ട്രീയ സംഘം ചേരലുകൾ, മതപരമായ പ്രവർത്തനങ്ങൾ തുടങ്ങിയക്ക് നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും. രാത്രി ഒമ്പത് മുതൽ രാവിലെ അഞ്ച് വരെ ഏർപ്പെടുത്തിയിട്ടുള്ള കർഫ്യൂ തുടരുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.