ന്യൂഡല്‍ഹി: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ചികിത്സാ ചെലവും ട്യൂഷന്‍ ഫീസും വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ജനജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. ലോക്‌സഭയിലെ ശൂന്യവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ പാവങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ചികിത്സ ലഭ്യമാക്കുന്ന എയിംസടക്കമുള്ള സര്‍ക്കാര്‍ ചികിത്സാ കേന്ദ്രങ്ങളിലെ ട്യൂഷന്‍ ഫീസ് പുനഃപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സിഐബിയോട് ആവശ്യപ്പെട്ടിരിക്കുന്നത് ഗൗരവകരമായ വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ക്ഷേമ പദ്ധതികളില്‍ നിന്നും പിന്മാറുകയും എല്ലാം സ്വകാര്യമേഖലക്ക് വിട്ട് നല്‍കുകയും ചെയ്താല്‍ ജനജീവിതം ദുസഹമാകും. ആരോഗ്യമേഖലയിലെ ഫീസ് വര്‍ധന ജനങ്ങളെ ബാധിക്കും. എയിംസ് അടക്കമുള്ള രാജ്യത്തെ ഉന്നത പൊതുമേഖലാ ആശുപത്രികളെ സമീപിക്കുന്നവര്‍ക്ക് കുറഞ്ഞ ചെലവില്‍ ചികിത്സ ലഭ്യമാക്കേണ്ടതുണ്ട്. മറ്റു പ്രയാസങ്ങൾക്കിടയിൽ ഈയൊരു പ്രയാസം കൂടി ജനങ്ങൾക്ക് താങ്ങാനാവില്ല. രാജ്യത്തെ 90 ശതമാനം ജനങ്ങൾ ആശ്രയിക്കുന്നത് പൊതുമേഖലാ ആതുരാലയങ്ങളെയാണ്. ആരോഗ്യമേഖലയിൽ ജനങ്ങൾക്ക് സർക്കാർ സാഹായം ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.