ന്യൂഡൽഹി: പൂനെ ആസ്ഥാനമായുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്.ഐ.ഐ) ഓക്സ്ഫോർഡ് വികസിപ്പിച്ച ഓക്സ്ഫോർഡ് കൊവിഡ് വാക്സിന്റെ രണ്ടാംഘട്ട പരീക്ഷണം ആരംഭിച്ചു. പൂനെയിലെ ഭാരതി വിദ്യാപീഠ് മെഡിക്കൽ കോളജിൽ ആണ് പരീക്ഷണം നടക്കുന്നത്. ആരോഗ്യമുള്ള മനുഷ്യരിലാണ് പരീക്ഷണം നടത്തുന്നത്. ബ്രിട്ടീഷ്-സ്വീഡിഷ് ഫാർമ കമ്പനിയായ ആസ്ട്ര സെനെകാഫോറുമായി സഹകരിച്ചാണ് വാക്സിൻ വികസിപ്പിച്ചത്. മനുഷ്യരിൽ പരീക്ഷിക്കുന്നതിന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനിൽ (സി.ഡി.സ്.കോ) നിന്ന് അനുമതി നേടി.
വാക്സിൻ പരീക്ഷണം വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അഡീഷണൽ ഡയറക്ടർ പ്രകാശ് കുമാർ സിങ് പറഞ്ഞു. എയിംസ് ഡൽഹി, പൂനെയിലെ ബി.ജെ മെഡിക്കൽ കോളജ്, പട്നയിലെ രാജേന്ദ്ര മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (ആർ.എം.ആർ.എം.എസ്), ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്, എയിംസ്-ജോധ്പൂർ, നെഹ്‌റു ഉൾപ്പെടെ തിരഞ്ഞെടുത്ത 17 സർവകലാശാലകളിൽ പരീക്ഷണം നടത്തും. 18 വയസ്സിന് മുകളിൽ പ്രായമുള്ള 1,600 പേർ പരീക്ഷണത്തിൽ പങ്കെടുക്കും.