ETV Bharat / bharat

രണ്ട് വർഷത്തിനകത്തെ ഏറ്റവും ഉയർന്ന നിരക്കിൽ പെട്രോൾ ഡീസൽ വില

തുടർച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്ത് പെട്രോൾ ഡീസൽ വിലയിൽ വർധനവുണ്ടാകുന്നത്.

author img

By

Published : Dec 6, 2020, 12:36 PM IST

india petrol price hike  india diesel price hike  india petrol diesel rate  ഇന്ത്യ പെട്രോൾ ഡീസൽ വില  ഇന്ത്യ പെട്രോൾ വിലവർധന  ഇന്ത്യ ഡീസൽ വിലവർധന
രണ്ട് വർഷത്തിനകത്തെ ഏറ്റവും ഉയർന്ന നിരക്കിൽ പെട്രോൾ ഡീസൽ വില

ന്യൂഡൽഹി: തുടർച്ചയായ അഞ്ചാം ദിവസവും പെട്രോൾ ഡീസൽ വില കൂടി. പെട്രോളിന് 28 പൈസയും ഡീസലിന് 29 പൈസയുമാണ് വർധിച്ചത്. ഇതോടെ ഡൽഹിയിലെ പെട്രോൾ വില ലിറ്ററിന് 83.13 രൂപയും ഡീസൽ വില 83.41 രൂപയും ആയി ഉയർന്നു. എണ്ണ വിപണന കമ്പനികളുടെ വില വിജ്ഞാപന പ്രകാരം ഡീസൽ നിരക്ക് ലിറ്ററിന് 73.32 രൂപയിൽ നിന്ന് 73.61 രൂപയായി ഉയർന്നിട്ടുണ്ട്.

മുംബൈയിൽ പെട്രോളിന് 90 രൂപയും ഡീസലിന് 80 രൂപയുമായി നിരക്ക് ഉയർന്നിട്ടുണ്ട്. അന്താരാഷ്‌ട്ര വിപണിയിലെ വില വർധനവുകാരണമാണ് രാജ്യത്തും വിലവർധന ഉണ്ടാവുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

നിരക്കുകൾ നിലവിൽ 2018 സെപ്റ്റംബറിന് ശേഷം ഏറ്റവും ഉയർന്ന നിലയിലാണ്. കഴിഞ്ഞ 17 ദിവസം കൊണ്ട് പെട്രോൾ വില ലിറ്ററിന് 2.35 രൂപയും ഡീസൽ നിരക്ക് 3.15 രൂപയുമാണ് ഉയർന്നത്. പ്രാദേശിക വിൽപ്പന നികുതി, വാറ്റ് എന്നിവയെ ആശ്രയിച്ച് പെട്രോൾ, ഡീസൽ നിരക്കുകൾ ഓരോ സംസ്ഥാനത്തിനും വ്യത്യസ്‌തമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.