അമരാവതി: ആന്ധ്രയില്‍ ശ്രീകാകുളം ജില്ലയിലെ പഞ്ചായത്ത് സെക്രട്ടറിയെ പെട്രോള്‍ ഒഴിച്ച് കൊല്ലാന്‍ ശ്രമം. കര്‍ഷകനായ ജഗന് മോഹന്‍ റാവുവാണ് തന്റെ കൃഷിയിടം അഴുക്കുചാലാക്കിയെന്നാരോപിച്ച് സെക്രട്ടറിയെ ആക്രമിച്ചത്.
പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്തെത്തി ജഗന് മോഹന്‍ റാവുവിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ആന്ധ്രയിലെ അബ്ദുല്ലപൂര്പെട്ടില് ഭൂമി തര്‍ക്കത്തിന്റെ പേരില്‍ സമാനമായ രീതിയില്‍ പെട്രോള്‍ ഒഴിച്ച് തഹസില്‍ദാരെ കൊലപ്പെടുത്തിയിരുന്നു.