ചെന്നൈ: സാമൂഹ്യ പരിഷ്‌കര്‍ത്താവ് ഇ.വി രാമസ്വാമി പെരിയാറിന്‍റെ പ്രതിമ നശിപ്പിച്ചതിലൂടെ അദ്ദേഹത്തിന്‍റെ മഹത്വത്തിന് മങ്ങലേല്‍പിക്കാനാവില്ലെന്ന് എം.ഡി.എം.കെ. ഇ.വി രാമസ്വാമി പെരിയാര്‍ ഇതിഹാസമായിരുന്നുവെന്നും മരുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എം.ഡി.എം.കെ) സ്ഥാപക നേതാവ് വൈക്കോ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ചെങ്ങല്‍പ്പട്ട് ജില്ലയിലെ പെരിയാറിന്‍റെ പ്രതിമ സമൂഹവിരുദ്ധര്‍ നശിപ്പിച്ചിരുന്നു. വിഷയത്തില്‍ ഉടന്‍ നടപടിയെടുക്കാനും കുറ്റക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനും തമിഴ്‌നാട് സര്‍ക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു. അന്ധവിശ്വാസത്തിനും ദുരാചാരങ്ങളുടെയും അജ്ഞതയുടെയും ശത്രുവായ പെരിയാറിനെ പുതിയ കാലത്തിന്‍റെ പ്രവാചകനായി യുനെസ്‌കോ അംഗീകരിച്ചിരുന്നുവെന്നും വൈക്കോ കൂട്ടിച്ചേര്‍ത്തു. ഡി.എം.കെ നേതാവ് സ്റ്റാലിനും പ്രതിമ നശിപ്പിച്ച സംഭവത്തെ അപലപിച്ചു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സ്റ്റാലിന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.