ഹൈദരാബാദ്: പാലിൽ അല്പം ചതച്ച കുരുമുളക് ചേർത്ത് ഒറ്റവലിക്ക് ഒന്ന് കുടിച്ചു നോക്കണം.. പാലില്ലാത്തവർ വെള്ളത്തിൽ ചേർത്ത് കുടിച്ചാലും മതി. ഇതെന്ത് കോമ്പിനേഷൻ എന്ന് വിചാരിക്കണ്ട.. ചുമ, കഫക്കെട്ട് തുടങ്ങിയ അസുഖങ്ങൾ പമ്പ കടക്കാൻ ബെസ്റ്റ് ആണ് സംഗതി. പോരാത്തതിന് സൗജന്യമായി പ്രതിരോധശേഷിയും... ഇത്രയും രുചികരവും ആരോഗ്യം പ്രധാനം ചെയ്യുന്നതുമായ പെപ്പർ മിന്‍റ് സൂപ്പ് എങ്ങനെ ഉണ്ടാക്കാം എന്നറിയണ്ടേ..
ആവശ്യമായ ചേരുവകൾ:
2 കപ്പ് വെള്ളം,
1 ടീസ്പൂൺ കുരുമുളക് പൊടി,
1 ടീസ്പൂൺ തേൻ,
1 ടീസ്പൂൺ നാരങ്ങ നീര്,
1 ടീസ്പൂൺ നന്നായി അരച്ച ഇഞ്ചി കൂടാതെ
1 ടീസ്പൂൺ മഞ്ഞൾ
തയ്യാറാക്കുന്ന വിധം:
ഒരു പാത്രത്തിൽ വെള്ളം എടുത്ത് നന്നായി തിളപ്പിക്കുക. കുരുമുളക് പൊടി, ചുക്ക്, തേൻ, മഞ്ഞൾ, നാരങ്ങ നീര് എന്നിവ ചേർത്ത് അഞ്ച് മിനിറ്റ് വയ്ക്കുക. തുടർന്ന് ഫിൽട്ടർ ചെയ്ത് ചൂടോടെ കുടിക്കുക.
കുരുമുളകിൽ പൈപ്പെറിൻ, കാപ്സെയ്‌സിൻ എന്നീ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. പൈപ്പറിൻ ശ്വസനത്തെ നിയന്ത്രിക്കുകയും തലച്ചോറിന്‍റെ പ്രവർത്തനം സജീവമായി നിലനിർത്തുകയും ചെയ്യുന്നു. ഇവയിൽ ആന്‍റിഓക്‌സിഡന്‍റുകളും വിറ്റാമിൻ എ, സി എന്നിവയും അടങ്ങിയിട്ടുണ്ട്.
15 കുരുമുളക്, രണ്ട് ഗ്രാമ്പൂ, ഒരല്ലി വെളുത്തുള്ളി എന്നിവ ചേർത്ത് ചെറുതായി ചതച്ചെടുക്കുക, ഒരു പാത്രം വെള്ളത്തിൽ എടുത്ത് ചതച്ച വസ്തുക്കൾ ചേർത്ത് നന്നായി തിളപ്പിക്കുക. കുറച്ച് കുറച്ചായി സിപ്പ് ചെയ്ത് കഴിക്കുന്നത് തൊണ്ടയിലെ ക്ഷീണവും വേദനയും കുറയ്ക്കും. ഇത് ശ്വാസകോശത്തിലും തൊണ്ടയിലുമുള്ള കഫം ഇല്ലാതാക്കാൻ സഹായിക്കുന്നു.
അണുബാധകളോട് പോരാടുന്നു:
കുരുമുളകിൽ ആന്‍റി ബാക്ടീരിയൽ ഗുണങ്ങൾ കൂടുതലാണ്. ലാർവ ഘട്ടത്തിൽ തന്നെ വിവിധ വൈറൽ, ബാക്ടീരിയ രോഗകാരികളെ ഇല്ലാതാക്കാൻ കുരുമുളകിലെ പൈപ്പറിന് കഴിവുണ്ടെന്ന് ദക്ഷിണാഫ്രിക്കൻ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കുരുമുളക് കുടലിനെ ശുദ്ധീകരിക്കുകയും ദഹന പ്രശ്നങ്ങൾ തടയുകയും ചെയ്യുന്നു. ആമാശയത്തിലെയും കുടലിലെയും അധിക വായു നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നു. കുരുമുളക് ദഹനത്തെ ത്വരിതപ്പെടുത്തുന്നു. അവ രുചി മുകുളങ്ങളെ ഉത്തേജിപ്പിക്കുകയും ദഹനത്തെ വേഗത്തിലാക്കുകയും ചെയ്യുന്നു.
ഉറങ്ങുന്നതിന് മുമ്പ് കുരുമുളക് പൊടി, ഒരു നുള്ള് മഞ്ഞൾ, ചുക്ക് എന്നിവ ചേർത്ത് പാൽ കുടിക്കുന്നത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും അണുബാധകളും തടയാൻ സഹായിക്കും.
മുൻകരുതൽ:
വയറുവേദന അനുഭവിക്കുന്ന ആളുകൾ കുരുമുളക് മിതമായ അളവിൽ കഴിക്കണം.