ETV Bharat / bharat

റെഡ് സോണിലും ഗ്രീൻ സോണിലും ഉള്ളവർ തിരിച്ചുവരുന്നത് നീട്ടിവക്കണമെന്ന് അസം ആരോഗ്യമന്ത്രി

പുറത്ത് സംസ്ഥാനങ്ങളിൽ ഉള്ളവർ മടങ്ങി വരുന്നതിൽ യാതൊരു നിയന്ത്രണവും സർക്കാർ ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ, ഏകദേശം 20 ലക്ഷം അസം സ്വദേശികളെ മടക്കി കൊണ്ടുവരിക എന്നത് ശ്രമകരമായ ജോലി ആണെന്ന് ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറയുന്നു

author img

By

Published : May 3, 2020, 4:47 PM IST

green zone  red zone  Assam  lockdown  coronavirus  COVID-19  Himanta Biswa Sarma  Assam Health Minister  ഹിമന്ത ബിശ്വ ശർമ  അസം സ്വദേശികളെ മടക്കി കൊണ്ടുവരിക  ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ  റെഡ് സോണിലും ഗ്രീൻ സോണിലും  കൊറോണ  കൊവിഡ് 19  ലോക്ക് ഡൗൺ  people in other states
ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

ഗുവാഹത്തി: സംസ്ഥാനത്തിന് പുറത്ത് ഗ്രീൻസോണുകളിലും റെഡ്‌ സോണുകളിലുമായുള്ള അസം സ്വദേശികൾ മടങ്ങിവരാനുള്ള തീരുമാനം കഴിവതും മാറ്റിവയ്ക്കണമെന്ന് ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അഭ്യർത്ഥിച്ചു. പുറത്ത് സംസ്ഥാനങ്ങളിൽ ജോലി ചെയ്‌തിരുന്നവർ മടങ്ങി വരുന്നതിൽ സംസ്ഥാനം യാതൊരുവിധ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, നാട്ടിലേക്ക് തിരിച്ചുവരണോ വേണ്ടയോ എന്ന തീരുമാനം പൂർണമായും ജനങ്ങൾക്ക് തന്നെ വിട്ടിരിക്കുന്നുവെന്നും അസം ആരോഗ്യമന്ത്രി അറിയിച്ചു. ഗ്രീൻ സോണുകളിൽ സാമ്പത്തിക മേഖലകൾ തുറന്നുപ്രവർത്തിക്കാൻ തുടങ്ങിയതിനാൽ തന്നെ അവിടെയുള്ള തൊഴിലാളികൾക്ക് അത് വലിയ ആശ്വാസമാകും. അതുപോലെ, റെഡ്‌ സോണുകളിൽ കുടുങ്ങിക്കിടക്കുന്നവർ മടങ്ങി വരുന്നത് ഒരു വിധത്തിൽ അവരുടെ കുടുംബത്തിനും ദോഷകരമാണ്. ഈ സാഹചര്യം കൂടി കണക്കിലെടുത്ത് വേണം തിരിച്ചുവരുന്നതിനെ കുറിച്ച് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ഇപ്പോഴത്തെ അവസ്ഥ കുറച്ചുകൂടി മെച്ചപ്പെടുന്നത് വരെ ആളുകൾ സംയമനം പാലിക്കുന്നത് നല്ലതാണെന്നും അതുവരെയും സർക്കാർ സാമ്പത്തികമായി പിന്തുണച്ച് ഒപ്പമുണ്ടാകുമെന്നും ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി.

അന്യസംസ്ഥാനങ്ങളിലുള്ള അസം സ്വദേശികളിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഏകദേശം ആറ് ലക്ഷം ആളുകൾ സർക്കാർ സഹായത്തിനായി അപേക്ഷിച്ചിട്ടുണ്ട്. ഇവർക്ക് 2000 രൂപ വീതം നൽകും. തൊഴിലാളികളും അവരുടെ കുടുംബവും ഉൾപ്പടെ 20 ലക്ഷം അസം ജനതയാണ് പല സംസ്ഥാനങ്ങളിലായുള്ളത്. ഇവരെ മടക്കി കൊണ്ടുവരിക എന്നത് ശ്രമകരമായ ദൗത്യമാണെന്നും അദ്ദേഹം വിശദീകരിച്ചു. സാമ്പത്തിക സഹായത്തിന് അപേക്ഷിച്ചിട്ടുള്ളവർ ഇപ്പോഴുള്ള സ്ഥലങ്ങളിൽ തന്നെ തുടരുകയാണെങ്കിൽ അവർക്കിനിയും പണം നൽകാൻ ഗവൺമെന്‍റ് തയ്യാറാണ്. ഇനിയും ഇതിനായി അപേക്ഷിക്കേണ്ടവർക്ക് ഹെൽപ്‌ലൈൻ നമ്പറും ഓൺലൈൻ ലിങ്കും ലഭ്യമാണ്. റോഡുമാർഗം സ്വന്തം വാഹനത്തിൽ തിരിച്ചുവരാൻ തീരുമാനിച്ചിട്ടുള്ളവർക്കായി പ്രത്യേക പാസുകൾ തയ്യാറാക്കുമെന്നും ട്രെയിനിൽ പുറപ്പെടുന്നവർക്ക് യഥാസമയം റെയിൽവേ നിർദേശങ്ങളും വിവരങ്ങളും കൈമാറുമെന്നും ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.