മുംബൈ: കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുൻ സൈനിക- ആരോഗ്യ സേവന ഉദ്യോഗസ്ഥരും ജോലിയിൽ നിന്നും വിരമിച്ച നേഴ്‌സുമാരും സ്റ്റാഫുകളും പങ്കുചേരണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അഭ്യർഥിച്ചു. കൂടാതെ, വീടുകളിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ആളുകൾ നിർബന്ധമായും മാസ്‌കുകൾ ധരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുജനങ്ങൾ വീടുകളിൽ സുരക്ഷിതരായി തുടരണം. മറ്റൊരു പ്രതിവിധിയും ഇല്ലാത്തതിനാൽ തന്നെ ലോക് ഡൗൺ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളോട് സഹകരിക്കണമെന്നും ഉദ്ദവ് താക്കറെ അഭ്യർഥിച്ചു. ഇതുവരെ, മഹാരാഷ്ട്രയിൽ 1,078 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
വിരമിച്ച ഉദ്യോഗസ്ഥരും കൊവിഡിനെതിരെയുള്ള യുദ്ധത്തിൽ പങ്കാളികളാകണമെന്ന് ഉദ്ദവ് താക്കറെ
മറ്റൊരു പ്രതിവിധിയും ഇല്ലാത്തതിനാൽ തന്നെ ലോക് ഡൗൺ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളോട് സഹകരിക്കണമെന്നും ഉദ്ദവ് താക്കറെ അഭ്യർഥിച്ചു